ഒരുത്തീ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിൽ നടൻ വിനായകൻ നടത്തിയ പരാമർശങ്ങൾ ഏറെ വൈറൽ ആയിരുന്നു. വലിയ വിവാദമാണ് അതിൽ പലതും ഉണ്ടാക്കിയത്. മീ ടൂ വിനെ കുറിച്ചും മലയാളത്തിലെ ഫാൻസ് അസ്സോസിയേഷനുകളെ കുറിച്ചുമൊക്കെ വിനായകൻ പറഞ്ഞത് വലിയ പ്രതിഷേധം ഉണ്ടാക്കിയിരുന്നു. അതിനു ശേഷം വനിതാ മാധ്യമ പ്രവർത്തകയോട് ക്ഷമ ചോദിച്ചുള്ള ഫേസ്ബുക് പോസ്റ്റും വിനായകൻ ഇട്ടു. ഇപ്പോഴിതാ വിനായകൻ എന്ന നടനെ കുറിച്ച് തുറന്നു സംസാരിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത് സൂപ്പർ ഹിറ്റ് സംവിധായകൻ ആയ അമൽ നീരദ് ആണ്. വിനായകന്‍ ഇന്റര്‍നാഷണല്‍ ലെവല്‍ കഴിവ്, ആറ്റിട്യൂട് എന്നിവയുള്ള താരമാണെന്ന് പറയുകയാണ് അമൽ നീരദ്. മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അമല്‍ നീരദിന്റെ ഈ വാക്കുകൾ.
വിനായകന്റെ ഈ കഴിവ് അദ്ദേഹം സ്വയം നട്ട് വളർത്തിയത് ആണെന്നും അമൽ നീരദ് പറയുന്നു. തന്നെ സംബന്ധിച്ചിടത്തോളം വിനായകന്റെ സ്‌റ്റൈല്‍ ഇതുവരെ ഒപ്പിയെടുത്തു കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹത്തെ വെച്ച് ഇതുവരെ ഒരു കള്ളിമുണ്ട് കഥാപാത്രം പോലും ആലോചിക്കാൻ കഴിഞ്ഞിട്ടില്ലാത്തത് അത് കൊണ്ടാണ് എന്നും അമൽ നീരദ് പറയുന്നു. അത് കള്ളിമുണ്ട് വേഷം മോശമാണ് എന്ന അര്‍ത്ഥത്തിലല്ല പറയുന്നത് എന്നും അമൽ കൂട്ടിച്ചേർക്കുന്നുണ്ട്. അമൽ നീരദ് ഒരുക്കിയ ബിഗ് ബി, സാഗർ ഏലിയാസ് ജാക്കി, ബാച്ചിലർ പാർട്ടി, ഇയ്യോബിന്റെ പുസ്തകം എന്നിവയിലൊക്കെ വിനായകൻ അഭിനയിച്ചിട്ടുണ്ട്. വിനായകന്റെ ശരീര ഭാഷയും ആറ്റിറ്റ്യൂഡ്ഉം അദ്ദേഹം തന്നെ ഉണ്ടാക്കി എടുത്തത് ആണെന്നും, അദ്ദേഹം ഒരു ഡാൻസർ കൂടിയത് കൊണ്ട് തനിക്കു കൂടുതൽ ഇഷ്ടമാണെന്നും അമൽ നീരദ് പറയുന്നു. ചില ആള്‍ക്കാരും കാമറയും തമ്മിലുള്ളതു കാന്തം പോലുള്ള കണക്ട് ആണ് എന്നും വിനായകൻ അത്തരത്തിൽ ഉള്ളൊരാളാണ് എന്നും അമൽ വിശദീകരിച്ചു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.