[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

യൂട്യൂബ് ഹിറ്റും വലിയ പ്രീ റിലീസ് ബഹളങ്ങളും വലിയ താരങ്ങളും വലിയ പബ്ലിസിറ്റി സ്റ്റണ്ടുകളുമല്ല ഒരു സിനിമ വിജയിക്കാൻ വേണ്ടത്…

അനൂപ് മേനോനെ നായകനാക്കി നവാഗതനായ ബിബിന്‍ കൃഷ്ണ അണിയിച്ചൊരുക്കിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയ 21 ഗ്രാംസ് സർപ്രൈസ് വിജയമാണ് നേടിയെടുത്തത്. മാർച്ച് 18 നു റിലീസ് ചെയ്ത ഈ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം ആണ് നേടിയത്. പ്രേക്ഷകർക്കും നിരൂപകർക്കും ഒപ്പം മലയാള സിനിമാ സംവിധായകരും ഈ ചിത്രത്തിന് പ്രശംസയുമായി എത്തി. സജി സുരേന്ദ്രൻ, ഷാജി കൈലാസ്, ജീത്തു ജോസഫ്, വിനയൻ എന്നിവർ അതിൽ ചിലരാണ്. ആ ലിസ്റ്റിലെ പുതിയ ആളാണ് സംവിധായകൻ രഞ്ജിത് ശങ്കർ. ഒരു ചിത്രം ഹിറ്റ് ആവാൻ വേണ്ടത് വലിയ താരങ്ങളോ, വമ്പൻ യൂട്യൂബ് ഹിറ്റുകളോ, റിലീസിന് മുൻപുള്ള ഹൈപ്പോ, കോലാഹലങ്ങളോ ഒന്നുമല്ല എന്നു പറയുകയാണ് രഞ്ജിത് ശങ്കർ.

അതിനു പകരം, 21 ഗ്രാംസ് പോലെ വളരെ മികച്ച ഒരു തിരക്കഥയും അതിനു വേണ്ടി മനസ്സും ശരീരവും കൊടുത്തു ജോലി ചെയ്യാൻ തയ്യാറുള്ള ഒരു കൂട്ടം കലാകാരന്മാരും മതി വിജയം നേടാൻ എന്നാണ് രഞ്ജിത് ശങ്കർ ഈ ചിത്രം കണ്ട് കുറിച്ചത്. ചിത്രത്തിന്റെ സംവിധായകൻ, ഇതിന്റെ സങ്കേതിക പ്രവർത്തകർ, അഭിനേതാക്കൾ എന്നിവർക്ക് അഭിനന്ദനങ്ങൾ നൽകുകയും ചെയ്‌തിട്ടുണ്ട്‌ അദ്ദേഹം. ദി ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ് കെ എൻ നിർമ്മിച്ച ഈ ചിത്രത്തിൽ അനൂപ് മേനോൻ കൂടാതെ ലെന, സംവിധായകന്‍ രഞ്ജിത്, രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് എന്നിവരും അഭിനയിച്ചിരിക്കുന്നു. നന്ദ കിഷോർ എന്ന പൊലീസ് ഉദ്യോഗസ്ഥൻ ആയാണ് അനൂപ് മേനോൻ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.