വിമാനം എന്ന പ്രിഥ്വിരാജ് ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നായികയാണ് ദുർഗാ കൃഷ്ണ. പ്രദീപ് എം നായർ ഒരുക്കിയ ഈ ചിത്രത്തിലെ മികച്ച പ്രകടനത്തിന് പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഏറെ ഏറ്റുവാങ്ങിയിരുന്നു ഈ നവാഗത. ഇപ്പോഴിതാ ദുർഗാ കൃഷ്‌ണ വീണ്ടും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. മോഹൻലാലിനൊപ്പമുള്ള ദുർഗാ കൃഷ്ണയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. തന്റെ ഫേസ്ബുക് പേജിലൂടെ ദുർഗാ കൃഷ്ണ തന്നെയാണ് ലാലേട്ടനൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ലാലേട്ടന്റെ കണ്ട നിമിഷം തന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് സത്യമായതെന്നു പറഞ്ഞ ദുർഗാ, താൻ ലാലേട്ടനോട് സ,സാരിച്ച നിമിഷം സന്തോഷം കൊണ്ട് കരഞ്ഞു പോയി എന്നും പറയുന്നു. അത്രയേറെ എളിമയുള്ള ഒരു മനുഷ്യനാണ് മോഹൻലാൽ എന്നും ദുർഗ പറഞ്ഞു.
തൊട്ടടുത്ത ദിവസം ലാലേട്ടനൊപ്പമുള്ള കുറച്ചു ചിത്രങ്ങൾ കൂടി പങ്കു വെച്ച് കൊണ്ട് ദുർഗാ കൃഷ്ണ പറഞ്ഞത് മോഹൻലാലിൻറെ ഒരു അഡാർ ഫാൻ ആണ് താൻ എന്നാണ്. ഇപ്പോൾ കൊച്ചിയിൽ ‘അമ്മ മഴവില്ലു എന്ന സ്റ്റേജ് ഷോയുടെ റിഹേഴ്സലിൽ ആണ് മോഹൻലാൽ. അവിടെ വെച്ചാണ് ദുർഗാ കൃഷ്ണ മോഹൻലാലിനെ കണ്ടതും അദ്ദേഹത്തിനൊപ്പം ഫോട്ടോ എടുത്തതും . മലയാള സിനിമയിലെ താര സംഘടനയായ അമ്മ, മഴവിൽ മനോരമ ചാനലുമായി ചേർന്നാണ് ഈ ഷോ നടത്തുന്നത്. മെയ് ആറിന് തിരുവനന്തപുരത്തു നടക്കുന്ന ഈ ഷോയിൽ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുക്കും. ഷോയുടെ റിഹേഴ്സൽ ക്യാമ്പിലും മോഹൻലാൽ ആണ് താരം. മോഹൻലാലിനൊപ്പമുള്ള തങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പോസ്റ്റ് ചെയ്യുകയാണ് ഇപ്പോൾ ഒട്ടു മിക്ക താരങ്ങളും. കാളിദാസ് ജയറാം, സൗബിൻ ഷാഹിർ , അജു വർഗീസ്, നീരജ് മാധവ്, കൃഷ്ണ പ്രഭ, ദുർഗ കൃഷ്ണ, സാനിയ തുടങ്ങിയവർ അവരിൽ ചിലതാണ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.