പ്രശസ്ത സംവിധായകൻ ബോബൻ സാമുവൽ ഒരുക്കുന്ന വികട കുമാരൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ആഴ്ച റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ സ്പെഷ്യൽ പോസ്റ്ററും എത്തി കഴിഞ്ഞു. ബിവേർ ഓഫ് കിഡ്നാപ്പേഴ്‌സ് എന്നാണ് പോസ്റ്ററിൽ കൊടുത്തിരിക്കുന്ന ക്യാപ്ഷൻ എന്നതും ഈ പുതിയ പോസ്റ്ററിനെ ശ്രദ്ധേയമാക്കുന്നുണ്ട്.
വൈ വി രാജേഷ് തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ- ധർമജൻ ബോൾഗാട്ടി ടീം ആണ് കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്നത്. കാറ്റ് എന്ന ചിത്രത്തിലൂടെ പ്രശസ്തയായ മാനസ രാധാകൃഷ്ണൻ ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. നാദിർഷ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിൽ ആണ് വിഷ്ണു ഉണ്ണികൃഷ്ണൻ- ധർമജൻ ടീം ആദ്യമായി ഒന്നിച്ചത്. ആ ടീം വീണ്ടും വരുന്നു എന്നത് തന്നെ വികട കുമാരന്റെ ആകർഷണം ആണ്.
ചാന്ദ് വി ക്രീയേഷന്സിന്റെ ബാനറിൽ അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതു. ബോബൻ സാമുവൽ- വൈ വി രാജേഷ്- ചാന്ദ് വി ക്രീയേഷൻസ് ടീം ഒരുക്കിയ റോമൻസ് എന്ന സൂപ്പർ ഹിറ്റ് ചിത്രം ഇറങ്ങിയിട്ട് അഞ്ചാം വർഷമാകുന്ന സമയത്താണ് ഇവർ വികട കുമാരനുമായി എത്തുന്നത് എന്നതും ഈ ചിത്രത്തിന്റെ സവിശേഷതയാണ്.
ഒരു പക്കാ കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ സലിം കുമാർ, ഇന്ദ്രൻസ്, ബൈജു, ജിനു ജോസ്, സുനിൽ സുഗത, ദേവിക നമ്പ്യാർ, പാർവതി നായർ, ശ്രീലക്ഷ്മി ഗീതാനന്ദൻ, സീമ ജി നായർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. അജയ് ഡേവിഡ് കാച്ചപ്പിള്ളി ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് രാഹുൽ രാജ് ആണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.