[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

മാണിക്യ മലരായി ഗാനത്തിന് പുറകെ ഒരു അഡാർ ലവ് ടീസറും സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റാവുന്നു..!

ഒമർ ലുലു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഒരു അഡാർ ലവ്. ഇപ്പോൾ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ഈ ചിത്രത്തിലെ ഒരു ഗാനരംഗം ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്യുകയും , ആ ഗാനവും അതിൽ അഭിനയിച്ച പ്രിയ വാര്യർ എന്ന നടിയും അക്ഷരാർഥത്തിൽ സോഷ്യൽ മീഡിയ ഇളക്കി മറിക്കുകയും ചെയ്തിരുന്നു. പ്രിയ വാര്യർ ആ ഒറ്റ ഗാനം കൊണ്ടും ലോക പ്രശസ്തയായി എന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തി ആവില്ല. സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രിയ ആണ് നിറഞ്ഞു നിൽക്കുന്നത്.

അപ്പോഴിതാ ഇന്ന് ഒരു അഡാർ ലവ് എന്ന ചിത്രത്തിന്റെ ആദ്യ ടീസറും റിലീസ് ചെയ്തു കഴിഞ്ഞു. റിലീസ് ചെയ്തു നിമിഷങ്ങൾക്കുള്ളിൽ ഈ ടീസർ സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കുകയാണ്. മലയാള സിനിമയിൽ പുതിയ യൂട്യൂബ് റെക്കോർഡുകൾ ആണ് ഈ ചിത്രത്തിന്റെ ടീസർ ഇപ്പോൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

ഗംഭീര സ്വീകരണം ലഭിക്കുന്ന ഈ ടീസറിന്റെയും പ്രധാന ആകർഷണം പ്രിയാ വാര്യർ തന്നെയാണ്. ഔസേപ്പച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ഒരു അഡാര്‍ ലവ് പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കിയാണ് ഒമർ ലുലു ഒരുക്കുന്നത്. സ്കൂൾ ലൈഫ് ആണ് ഈ ചിത്രത്തിന്റെ വിഷയം. സിനു സിദ്ധാർഥ് ദൃശ്യങ്ങൾ ഒരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സാരംഗ്, ലിജോ എന്നിവർ ചേർന്നാണ്. ഷാൻ റഹ്മാൻ സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രം അച്ചു വിജയൻ ആണ് എഡിറ്റ് ചെയ്യുന്നത്. ഈ ചിത്രത്തിലെ സൂപ്പർ ഹിറ്റായ മാണിക്യ മലരായി എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്. ഏതായാലും ഈ ഗാനവും പുതിയ ടീസറും കൊണ്ട് മലയാളി യുവ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമായി ഒരു അഡാർ ലവ് മാറി കഴിഞ്ഞു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.