ബോബൻ സാമുവൽ സംവിധാനം ചെയ്ത വികട കുമാരൻ എന്ന ചിത്രത്തിന്റെ ട്രൈലെർ ഇന്ന് മെഗാ സ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തു. വിഷ്ണു ഉണ്ണികൃഷ്ണൻ- ധർമജൻ ബോൾഗാട്ടി ടീം പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷത്തിൽ എത്തിയിരിക്കുന്നത് മാനസാ രാധാകൃഷ്ണൻ ആണ്. വൈ വെ രാജേഷ് ആണ് ഈ കോമഡി എന്റെർറ്റൈനെർ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. മാർച്ചിൽ പ്രദർശനം ആരംഭിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ചാന്ദ് വി ക്രീയേഷന്സിന്റെ ബാനറിൽ അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ എന്നിവർ ചേർന്നാണ്. നാദിർഷ സംവിധാനം ചെയ്തു സൂപ്പർ വിജയം നേടിയ കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ- ധർമജൻ ബോൾഗാട്ടി ടീം ഒന്നിച്ച ചിത്രമാണ് വികട കുമാരൻ. ജനപ്രിയൻ, റോമൻസ്, ഹാപ്പി ജേർണി , ഷാജഹാനും പരീക്കുട്ടിയും എന്നിവയാണ് ബോബൻ സാമുവൽ ഇതിനു മുൻപേ ഒരുക്കിയ ചിത്രങ്ങൾ. ഇതിൽ റോമൻസ് ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ചിത്രമാണ്.
റോമൻസിന്റെ അഞ്ചാം വാർഷികം അടുത്ത് വരുന്ന വേളയിൽ ആണ് ഈ ടീം വീണ്ടും ഒരു ചിത്രവുമായി എത്തുന്നത് എന്നതും കൗതുകം ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് രാഹുൽ രാജ് ആണ്. ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. ഒരു കോമഡി ത്രില്ലർ ആയി ഒരുക്കിയ ഈ ചിത്രത്തിൽ സലിം കുമാർ, ഇന്ദ്രൻസ്, ബൈജു, ജിനു ജോസ്, സുനിൽ സുഗത, ദേവിക നമ്പ്യാർ, പാർവതി നായർ, ശ്രീലക്ഷ്മി ഗീതാനന്ദൻ, സീമ ജി നായർ എന്നിവരും അഭിനയിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബന് ഒപ്പം അഭിനയിച്ച ശിക്കാരി ശംഭു ആയിരുന്നു വിഷ്ണു ഉണ്ണികൃഷ്ണന്റെ കഴിഞ്ഞ റിലീസ്. സുഗീത് ഒരുക്കിയ ഈ ചിത്രം ബോക്സ് ഓഫീസിൽ വിജയം നേടിയെടുത്തിരുന്നു. ഈ വർഷം ജനുവരിയിൽ ആണ് ശിക്കാരി ശംഭു പ്രദർശനത്തിന് എത്തിയത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.