ദളപതി വിജയ് നായകനായ ഏറ്റവും പുതിയ ചിത്രമായ വാരിസ് സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും മികച്ച ബോക്സ് ഓഫിസ് പ്രകടനമാണ് കാഴ്ച വെക്കുന്നത്. ആദ്യ അഞ്ച് ദിവസം കൊണ്ട് ഈ ചിത്രം 150 കോടിക്ക് മുകളിൽ ആഗോള കളക്ഷൻ ആയി നേടിയെന്ന് ചിത്രത്തിന്റെ നിർമ്മാണ കമ്പനി തന്നെ ഒഫീഷ്യലായി പുറത്ത് വിട്ടിരുന്നു. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ചിത്രം 175 കോടിയും പിന്നിട്ട കുതിക്കുകയാണ്. വീണ്ടും 200 കോടി ആഗോള ഗ്രോസ് എന്ന വമ്പൻ നേട്ടത്തിലേക്ക് ഒരു ദളപതി വിജയ് ചിത്രം എത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഇന്ത്യയിൽ നിന്ന് ആദ്യ അഞ്ച് ദിവസം കൊണ്ട് ഏകദേശം നൂറ് കോടിയോളമാണ് ഈ ചിത്രം നേടിയ കളക്ഷൻ. അതിൽ 65 കോടിയോളം രൂപ തമിഴ്നാട് നിന്ന് മാത്രമാണെന്നാണ് സൂചന. ആന്ധ്ര പ്രദേശ്, തെലുങ്കാന, കർണാടകം, കേരളം, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്ന് ഏകദേശം 35 കോടിയോളമാണ് വാരിസ് നേടിയത്.
വിദേശ കളക്ഷനായി ആദ്യ അഞ്ച് ദിവസത്തിൽ ഈ ചിത്രം നേടിയത് ഏകദേശം അറുപത് കോടി രൂപയോളമാണ്. ഏതായാലും ബോക്സ് ഓഫീസിൽ വമ്പൻ നേട്ടമാണ് ഈ വിജയ് ചിത്രം കൊയ്തെടുക്കുന്നത്. വംശി സംവിധാനം ചെയ്ത വാരിസ് ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. ദിൽ രാജു നിർമ്മിച്ച ഈ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും റിലീസ് ചെയ്തിട്ടുണ്ട്. രശ്‌മിക മന്ദാന നായികാ വേഷം ചെയ്ത വാരിസിൽ ശരത് കുമാർ. ജയസുധ, ശ്യാം, ശ്രീകാന്ത്, യോഗി ബാബു, പ്രകാശ് രാജ് തുടങ്ങി ഒരു വലിയ താരനിരതന്നെ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.