[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നൻ പകൽ നേരത്ത് മയക്കത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ച് മനസ്സ് തുറന്ന് ലിജോ ജോസ് പെല്ലിശേരി

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി ഈ വർഷം ആദ്യം പ്രേക്ഷകരുടെ മുന്നിലെത്തുന്ന ചിത്രമാണ് നൻ പകൽ നേരത്ത് മയക്കം. പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ നായകനാക്കി ആദ്യമായി ഒരുക്കിയ ചിത്രമാണിത്. എസ് ഹരീഷിന്റെ രചനയിൽ മലയാളത്തിലും തമിഴിലും ആയി ഒരുക്കിയ ഈ ചിത്രം കഴിഞ്ഞ മാസമാണ് കേരളാ അന്താരാഷ്ട്ര ചലച്ചിതോത്സവത്തിൽ പ്രീമിയർ ചെയ്തത്. വീണ്ടുമൊരു ലിജോ ജോസ് പെല്ലിശ്ശേരി മാസ്റ്റർപീസ് എന്ന പ്രതികരണമാണ് ഈ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. മമ്മൂട്ടിയുടെ അഭിനയ മികവിനും പ്രേക്ഷകരുടെ കയ്യടി ലഭിച്ചു. ഇപ്പോഴിതാ ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ച്, അടുത്തിടെ നടന്ന ഒരഭിമുഖത്തിൽ മനസ്സ് തുറന്നിരിക്കുകയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. മമ്മൂട്ടി എന്ന നടനെ ഏറ്റവും നന്നായി ഉപയോഗിക്കാൻ സാധിച്ച ഒരുപാട് ബ്ലോക്ക് പീസുകൾ ഈ ചിത്രത്തിലുണ്ടെന്ന് ലിജോ ജോസ് പറയുന്നു.

ഇമോഷൻ ബ്രേക്ക് ചെയ്യാതെ നാടകത്തിലെ സീനുകൾ കാണുന്ന ഫീലിലാണ് അത്തരം ബ്ലോക്ക് പീസുകൾ അവതരിപ്പിച്ചിരിക്കുന്നതെന്നും ലിജോ പറഞ്ഞു. ഇമോഷണൽ ആയുള്ള ചില രംഗങ്ങളിൽ വളരെ വ്യത്യസ്തമായുള്ള പ്രകടനം മമ്മൂട്ടിയിൽ നിന്ന് കാണാൻ സാധിച്ചു എന്നും ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടിച്ചേർത്തു. ജെയിംസ്/ സുന്ദരം എന്നീ പേരുകളിൽ ഉള്ള രണ്ട് കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ജെയിംസ് എന്ന നാടക പ്രവർത്തകൻ പെട്ടെന്ന് ഒരു ദിവസം സുന്ദരമെന്ന തമിഴനായി പെരുമാറുന്നതാണ് ഈ ചിത്രത്തിന്റെ കഥാതന്തു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ഈ ചിത്രം ജനുവരി പത്തൊന്പതിന്‌ റിലീസ് ചെയ്യും.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

3 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

4 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.