കേരളത്തിൽ റെക്കോർഡ് ഫാൻസ് ഷോസ്; ചരിത്രം കുറിക്കാൻ ദളപതിയുടെ ലിയോ.
ദളപതി വിജയ്‌യെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ ലിയോ ഒക്ടോബർ 19 ന് ആഗോള റിലീസായി എത്തുകയാണ്. വമ്പൻ വിജയം നേടിയ മാസ്റ്ററിന് ശേഷം ലോകേഷ്-വിജയ് ടീം ഒന്നിക്കുന്ന ഈ ചിത്രത്തിന് വമ്പൻ വരവേൽപ്പ് നൽകാനുള്ള ഒരുക്കത്തിലാണ് കേരളത്തിലെ വിജയ് ആരാധകർ. ഫാൻസ് ഷോകളുടെ എണ്ണത്തിൽ ഒരു അന്യഭാഷാ ചിത്രം നേടുന്ന റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ലിയോ. കേരളത്തിലെ ലിയോയുടെ ഫാൻസ് ഷോസ് എണ്ണം ഇതിനോടകം 450 കടന്ന് കഴിഞ്ഞു. 900 ത്തോളം ഫാൻസ് ഷോസ് കേരളത്തിൽ കളിച്ച മോഹൻലാൽ ചിത്രം മരക്കാർ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്തും വിജയ് ചിത്രമാണ്. 420 ഓളം ഫാൻസ് ഷോസ് കളിച്ച വിജയ് ചിത്രം ബീസ്റ്റ് ആണ് മൂന്നാമത് നിൽക്കുന്നത്. മോഹൻലാൽ ചിത്രം ഒടിയൻ 409 ഫാൻസ് ഷോകളുമായി നാലാം സ്ഥാനത്തും വിജയ് ചിത്രം ബിഗിൽ 308 ഫാൻസ് ഷോകളുമായി അഞ്ചാം സ്ഥാനത്തുമുണ്ട്. സർക്കാർ, ലൂസിഫർ, മെർസൽ, വില്ലൻ, പുലി മുരുകൻ എന്നിവയാണ് ഈ ലിസ്റ്റിൽ ആദ്യ പത്തിലുള്ള മറ്റ് ചിത്രങ്ങൾ.
വിജയ് എന്ന താരത്തിന് കേരളത്തിലുള്ള വമ്പൻ പിന്തുണയും മാർക്കറ്റുമാണ് ഈ കണക്കുകൾ കാണിച്ചു തരുന്നത്. വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ റിലീസായി എത്തുന്ന ലിയോ, വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുമായി മാറുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ. കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് നേടുന്ന തമിഴ് ചിത്രമെന്ന റെക്കോർഡും ലിയോ മറികടക്കുമെന്ന വിശ്വാസത്തിലാണ് കേരളത്തിലെ വിജയ് ആരാധകർ. നിലവിൽ 58 കോടിയോളം കേരളാ ഗ്രോസ് നേടിയ രജിനികാന്ത് ചിത്രം ജയിലറാണ് ആ റെക്കോർഡ് കൈവശം വെച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് കേരളത്തിൽ വിതരണം ചെയ്യുന്ന ലിയോ, കേരളത്തിലെ 90 സ്‌ക്രീനുകളിലും റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.