[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കേരളം കണ്ട ഏറ്റവും വലിയ റിലീസാവാൻ ദളപതിയുടെ ലിയോ; പ്രദർശനം 650 ലധികം സ്‌ക്രീനുകളിൽ.

കേരളം കണ്ട ഏറ്റവും വലിയ റിലീസാവാൻ ദളപതിയുടെ ലിയോ; പ്രദർശനം 650 ലധികം സ്‌ക്രീനുകളിൽ.

കേരളം കണ്ട ഏറ്റവും റിലീസ് എന്ന നേട്ടം കൊയ്യാൻ ദളപതി വിജയ് നായകനായ തമിഴ് ചിത്രം ലിയോ. കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് വിതരണം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം, ഇവിടുത്തെ 650 അൻപതിലധികം സ്‌ക്രീനുകളിൽ റിലീസ് ചെയ്യുമെന്നുള്ള റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. കേരളത്തിലെ 600 ലധികം സ്‌ക്രീനുകളിൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രമായ മരക്കാരിന്റെ റെക്കോർഡ് ആണ് ലിയോ തകർക്കാൻ ഒരുങ്ങുന്നത്. കേരളത്തിൽ മരക്കാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഫാൻസ്‌ ഷോസ് കളിക്കാൻ പോകുന്ന ചിത്രമെന്ന റെക്കോർഡും ഇനി ലിയോക്ക് സ്വന്തമാകും. 900 ത്തിന് മുകളിൽ ഫാൻസ്‌ ഷോസ് കളിച്ച മരക്കാരിനു താഴെ ഇതിനോടകം 450 ഇൽ കൂടുതൽ ഫാൻസ്‌ ഷോകൾ ചാർട്ട് ചെയ്ത് കൊണ്ട് ലിയോ രണ്ടാം സ്ഥാനത്തുണ്ട്. റിലീസിന് ഇനിയും ദിവസങ്ങൾ ശേഷിക്കുന്നു എന്നതിനാൽ തന്നെ ഫാൻസ്‌ ഷോകളുടെ എണ്ണം 500 പിന്നിടാനും സാധ്യതകളുണ്ട്.

ഒക്ടോബർ പത്തൊൻപതിനാണ് ഈ ചിത്രം ആഗോള റിലീസായി എത്തുന്നത്. കേരളത്തിൽ ലിയോയുടെ ആദ്യ ഷോ വെളുപ്പിന് നാല് മണിക്ക് നടക്കുമെന്നുള്ള സൂചനയാണ് ഇപ്പോൾ വരുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് അദ്ദേഹവും രത്‌നകുമാറും ധീരജ് വൈദിയും ചേർന്നാണ്. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ നിർമ്മിച്ചിരിക്കുന്ന ലിയോയിൽ ദളപതി വിജയ്‌ക്കൊപ്പം ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്ത്, തൃഷ, ആക്ഷൻ കിംഗ് അർജുൻ, ഗൗതം വാസുദേവ് മേനോൻ, മലയാള താരം മാത്യു തോമസ്, സാൻഡി, പ്രിയ ആനന്ദ്, മിഷ്കിൻ, അനുരാഗ് കശ്യപ്, ബാബു ആന്റണി എന്നിവരും വേഷമിട്ടിരിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

26 mins ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.