[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആറ്റ്ലി ഒരുക്കുന്ന ഷാരൂഖ് ഖാൻ ചിത്രത്തിൽ ദളപതി വിജയ്‌യും?; വാർത്തയിലെ സത്യമെന്ത്..?

കഴിഞ്ഞ ദിവസം മുതൽ ദൃശ്യ മാധ്യങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ സിനിമാ പ്രേമികളുടെ ചർച്ചാ വിഷയം. പ്രശസ്ത തമിഴ് സംവിധായകൻ ആറ്റ്ലി ആദ്യമായി ഒരുക്കുന്ന ബോളിവുഡ് ചിത്രത്തിൽ ബോളിവുഡിന്റെ കിങ് ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാൻ ആണ് നായകൻ. തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ നയൻ താര നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രിയാമണിയും അഭിനയിക്കുന്നുണ്ട്. ഇപ്പോൾ പൂനെയിൽ ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രത്തെ കുറിച്ചുള്ള ചില സ്ഥിതീകരിക്കാത്ത വിവരങ്ങൾ ആണ്  പുറത്തു വരുന്നത്. തമിഴകത്തിന്റെ ദളപതി വിജയ് ഈ ചിത്രത്തിൽ അതിഥി താരമായി എത്തും എന്നുള്ള റിപ്പോർട്ടുകൾ ആണ് വരുന്നത്. അതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല എങ്കിലും ആറ്റ്ലി- വിജയ് സൗഹൃദം വെച്ച് അത് സംഭവിക്കാനുള്ള സാധ്യത തള്ളി കളയാൻ കഴിയില്ല എന്നാണ് തെന്നിന്ത്യൻ സിനിമാ പണ്ഡിറ്റുകൾ പറയുന്നത്. ആറ്റ്ലി ഒരുക്കിയ തെറി, മെർസൽ, ബിഗിൽ എന്നീ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചത് വിജയ് ആണ്.

ഈ മൂന്നു ചിത്രവും സൂപ്പർ വിജയവും നേടിയിരുന്നു. രാജ റാണി എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയാണ് ആറ്റ്ലി അരങ്ങേറ്റം കുറിച്ചത്. സിദ്ധാർഥ് ആനന്ദ് ഒരുക്കിയ പത്താൻ എന്ന ചിത്രം പൂർത്തിയാക്കിയ ശേഷമാണു ഷാരൂഖ് ഖാൻ ആറ്റ്ലി ചിത്രത്തിൽ ജോയിൻ ചെയ്യുന്നത്. ഇതിൽ ഷാരൂഖ് ഖാൻ ഇരട്ട വേഷത്തിലാണ് അഭിനയിക്കുന്നത് എന്ന വാർത്തകളും വന്നിരുന്നു. മാത്രമല്ല, മേൽ പറഞ്ഞ താരങ്ങൾക്കൊപ്പം തെലുങ്കു സൂപ്പർ താരം റാണ ദഗ്ഗുബതിയും ഈ ചിത്രത്തിൽ അഭിനയിക്കുമെന്നുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. ഏതായാലും ഈ വാർത്തകളുടെ ഔദ്യോഗിക സ്ഥിതീകരണത്തിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികളും ആരാധകരും. 

webdesk

Recent Posts

കേരളത്തിന്റെ കഥ പറയുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള; റിവ്യൂ വായിക്കാം

ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…

3 days ago

യുവപ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരളം ഇന്ന് മുതൽ

പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…

3 days ago

UK.OK (യുണൈറ്റഡ് കിങ്ഡം ഓഫ് കേരള) നാളെ മുതൽ തീയേറ്ററുകളിൽ ,ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…

4 days ago

മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…

2 weeks ago

“ഡിഡി നെക്സ്റ്റ് ലെവൽ”തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു “

എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…

2 weeks ago

പ്രിൻസ് ആൻഡ് ഫാമിലി ജൂൺ 20 മുതൽ മലയാളത്തിലും തമിഴിലും ZEE5-ൽ സ്ട്രീമിങ്ങ് ആരംഭിക്കുന്നു !

നവാഗത സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന പ്രിൻസ് ആൻഡ് ഫാമിലി,ജൂൺ 20 മുതൽ മലയാളത്തിലും തമിഴിലും സ്ട്രീമിങ്ങ് ആരംഭിക്കുന്നു.ജനപ്രിയ…

2 weeks ago

This website uses cookies.