Vijay Superum Pournamiyum getting fabulous opening in gulf countries as well
കേരളത്തിൽ സൂപ്പർ ഹിറ്റായി മാറിയ വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ആസിഫ് അലി- ജിസ് ജോയ് ചിത്രം ഇപ്പോൾ ഗൾഫിലും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഗൾഫ് രാജ്യങ്ങളിൽ മികച്ച ഓപ്പണിങ് നേടുന്ന ഈ വർഷത്തെ ആദ്യ മലയാള ചിത്രം ആണ് വിജയ് സൂപ്പറും പൗർണ്ണമിയും. മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുക്കുന്ന ഈ ചിത്രത്തിന് കുടുംബ പ്രേക്ഷകരുടെ വലിയ തിരക്കാണ് കേരളത്തിലും പുറത്തും അനുഭവപ്പെടുന്നത്. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ നിർമ്മിച്ച ഈ ചിത്രം ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. സൺഡേ ഹോളിഡേക്ക് ശേഷം ആസിഫ് അലി- ജിസ് ജോയ് ടീമിന്റെ തുടർച്ചയായ രണ്ടാം സൂപ്പർ ഹിറ്റാണ് വിജയ് സൂപ്പറും പൗർണ്ണമിയും.
ഐശ്വര്യ ലക്ഷ്മി നായികാ വേഷത്തിൽ എത്തിയ വിജയും സൂപ്പറും പൗര്ണമിയുമിൽ മികച്ച പ്രകടനവുമായി സിദ്ദിഖ്, രഞ്ജി പണിക്കർ, കെ പി എ സി ലളിത, ദേവൻ, ശാന്തി കൃഷ്ണ, ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി, അജു വർഗീസ് എന്നീ താരങ്ങളും എത്തിയിട്ടുണ്ട്. റെനഡിവേ ഒരുക്കിയ ദൃശ്യങ്ങളും രതീഷ് രാജിന്റെ എഡിറ്റിംഗും അതുപോലെ തന്നെ ടീം ഫോർ മ്യൂസിക്സ് ഒരുക്കിയ പശ്ചാത്തല സംഗീതവും ഈ ചിത്രത്തെ മനോഹരമാക്കിയിട്ടുണ്ട്. നവാഗതനായ പ്രിൻസ് ജോർജ് ആണ് ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയത്. ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റ് സ്റ്റാറ്റസ് നേടിയ ഈ ചിത്രം പുതിയ വർഷത്തെ മലയാളത്തിലെ ആദ്യത്തെ വിജയ ചിത്രം ആണെന്ന് പറയാം.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.