ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് അനുകൂലമായ നിലപാട് എടുത്ത കേരളാ മുഖ്യമന്ത്രി പിണറായി വിജയൻറെ തീരുമാനത്തെ പുകഴ്ത്തി മുന്നോട്ടു വന്നിരിക്കുകയാണ് മക്കൾ സെൽവൻ വിജയ് സേതുപതി. വളരെ പുരോഗമനപരമായ നിലപാട് ആണ് കേരളാ മുഖ്യമന്ത്രി ഈ വിഷയത്തിൽ എടുത്തത് എന്ന അഭിപ്രായക്കാരനാണ് തമിഴകത്തിന്റെ മക്കൾ സെൽവൻ. ഇപ്പോൾ മാമനിതൻ എന്ന തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപെട്ടു അദ്ദേഹം ആലപ്പുഴയിൽ ഉണ്ട്. എന്തിനാണ് ഈ വിഷയത്തിൽ ഇത്ര വലിയ ബഹളങ്ങൾ എന്നാണ് വിജയ് സേതുപതി ചോദിക്കുന്നത്. ഭൂമി അമ്മയാണ് എന്ന് പറഞ്ഞു അതിൽ നിന്നും ഒരു പിടി മണ്ണെടുത്തു പ്രതിമ ഉണ്ടാക്കുകയും ശേഷം ആ പ്രതിമ ഭൂമി അശുദ്ധയാണെന്നു പറയുകയും ചെയ്യുന്നതല്ലേ ഇവിടെ നടക്കുന്നത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
സ്ത്രീകൾ സഹിക്കുന്ന ആർത്തവ വേദന പരിശുദ്ധമാണെന്നും ആ ഗുണ വിശേഷം സ്ത്രീകൾക്ക് ഉള്ളത് കൊണ്ടാണ് നമ്മൾ ഇവിടെ ഉള്ളത് എന്നും വിജയ് സേതുപതി വിശദീകരിക്കുന്നു. സ്ത്രീയാണ് ദൈവം എന്നും അവരെങ്ങനെ അശുദ്ധമാകും എന്നും അദ്ദേഹം ചോദിക്കുന്നു. അത് കൊണ്ട് തന്നെയാണ് ശബരിമലയിൽ സ്ത്രീകൾക്ക് കയറാം എന്ന നിലപാട് പരസ്യമായി തന്നെയെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻറെ നിലപാട് പൂർണ്ണമായും ശെരിയാണ് എന്ന് വിജയ് സേതുപതി പറയുന്നത്. സൂപ്പർ ഡീലക്സ് എന്ന ചിത്രമാണ് വിജയ് സേതുപതിയുടെ അടുത്ത റിലീസ്. ഈ വർഷം മലയാളത്തിലും അദ്ദേഹം ഒരു ചിത്രം അഭിനയിക്കുന്നുണ്ട്. ജയറാമിനൊപ്പം അഭിനയിക്കുന്ന ആ ചിത്രത്തിന്റെ പേര് മക്രോണി മാർക്കോസ് എന്നാണ്. രജനികാന്ത് നായകനായ പേട്ട ആയിരുന്നു അദ്ദേഹത്തിന്റെ അവസാന റിലീസ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.