[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഞെട്ടിക്കുന്ന മേക് ഓവറുമായി വിജയ് സേതുപതി വീണ്ടും; സീതാകത്തി ഫസ്റ്റ് ലുക്ക് വൈറലാവുന്നു..!

മക്കൾ സെൽവൻ വിജയ് സേതുപതി ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. തന്റെ ജന്മദിനത്തിന് അദ്ദേഹം ആരാധകർക്കായി സമർപ്പിച്ചത് സീതാകത്തി എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. ഞെട്ടിക്കുന്ന മേക് ഓവറിൽ ആണ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വിജയ് സേതുപതി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു വൃദ്ധ കഥാപാത്രം ആയാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നമ്മുക്ക് വിജയ് സേതുപതിയെ കാണാൻ കഴിയുക. കണ്ടാൽ തിരിച്ചറിയാത്ത വിധം മാറി പോയിരിക്കുന്നു വിജയ് സേതുപതി എന്നത് തന്നെയാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ അല്ലെങ്കിൽ ഈ മേക് ഓവറിന്റെ പ്രത്യേകത. ബാലാജി തരണീധരൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയുടെ ഇരുപത്തിയഞ്ചാമത്തെ സിനിമയാണ് സീതാകത്തി.

സുധൻ സുന്ദരം, ഉമേഷ്, ജയറാം, അരുൺ വൈദ്യനാഥൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പാഷൻ സ്റുഡിയോസിന്റെ ബാനറിൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നതു. വിജയ് സേതുപതിയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ വേഷങ്ങളിൽ ഒന്നാണ് ഈ ചിത്രത്തിലേതെന്നു പറയാമെന്നാണ് സംവിധായകനും നിർമ്മാതാക്കളും അവകാശപ്പെടുന്നത്. ഒരു പക്ഷെ അദ്ദേഹത്തിന്റെ കരിയറിലെ നാഴികക്കല്ല് തന്നെ ആവാവുന്ന ഒരു കഥാപാത്രമായി ഇത് മാറുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗോവിന്ദ് പി മേനോൻ സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് സാരസ്കന്തു ടി കെ ആണ്. ആർ ഗോവിന്ദരാജ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ.

ഗോകുൽ ഒരുക്കുന്ന ജുംഗ, ത്യാഗരാജൻ കുമാരസാമി ഒരുക്കുന്ന സൂപ്പർ ഡീലക്സ്, പ്രേം കുമാർ ഒരുക്കുന്ന 96 , അറുമുഖ കുമാർ ഒരുക്കുന്ന ഒരു നല്ല നാൾ പാത്തു സോളരെൻ, മണി രത്‌നം ചിത്രം, അതുപോലെ ചിരഞ്ജീവിയോടും അമിതാബ് ബച്ചനോടും ഒപ്പമുള്ള തെലുഗ് ബ്രഹ്മാണ്ഡ ചിത്രം എന്നിവയാണ് വരാനിരിക്കുന്ന വിജയ് സേതുപതി ചിത്രങ്ങൾ.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.