[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഗപ്പിക്കു ശേഷം ചേതന്റെ മറ്റൊരു മികച്ച കഥാപാത്രവുമായി കാർബൺ എത്തുന്നു..!

ഒരുപാട് മലയാള സിനിമകളിൽ ബാല താരം ആയി അഭിനയിച്ചിട്ടുള്ള ആളാണ് മാസ്റ്റർ ചേതൻ ജയലാൽ. 2012 ഇൽ പുറത്തിറങ്ങിയ ബാച്‌ലർ പാർട്ടി എന്ന അമൽ നീരദ് ചിത്രത്തിലൂടെയാണ് ചേതൻ ബാല താരം ആയി അരങ്ങേറുന്നത്. അതിനു ശേഷം ഇരുപതോളം മലയാള ചിത്രങ്ങളിൽ ആണ് ചേതൻ അഭിനയിച്ചത്. ചേതന്റെ പ്രതിഭ മലയാള സിനിമാ പ്രേമികൾക്ക് മനസ്സിലാക്കി തന്ന ചിത്രമാണ് 2016 ഇൽ റിലീസ് ചെയ്ത ഗപ്പി. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം ആയാണ് ചേതൻ അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് കേരളാ സംസ്ഥാന അവാർഡ് അടക്കം ഒട്ടേറെ പുരസ്‍കാരങ്ങളും അഭിനന്ദനങ്ങളും ലഭിച്ചു ഈ കുട്ടിക്ക്. ഇപ്പോഴിതാ തന്റെ പുതിയ വേഷ പകർച്ചയുമായി കാർബൺ എന്ന ചിത്രത്തിലൂടെ ചേതൻ ഒരിക്കൽ കൂടി വരികയാണ്.

ചേതന്റെ കാരക്റ്റർ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. കണ്ണൻ എന്ന കഥാപാത്രം ആയാണ് ഈ ചിത്രത്തിൽ ചേതൻ അഭിനയിക്കുന്നത്. ഫഹദ് ഫാസിൽ നായകൻ ആയി എത്തുന്ന കാർബൺ തിരക്കഥയെഴുതി സംവിധാനം ചെയ്തത് വേണു ആണ്. ഈ ചിത്രത്തിന് സംഗീതമൊരുക്കിക്കൊണ്ടു ബോളിവുഡ് സംവിധായകൻ വിശാൽ ഭരദ്വാജ്ഉം അതുപോലെ തന്നെ ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കി കൊണ്ട് ബോളിവുഡ് ക്യാമറാമാൻ കെ യു മോഹനനും കാർബണിൽ ഭാഗമായിട്ടുണ്ട്.

മമത മോഹൻദാസ് നായികാ വേഷത്തിൽ എത്തിയ ഈ ചിത്രം പോയട്രി ഫിലിംസിന്റെ ബാനറിൽ സിബി തോട്ടുപുറം, നാവിസ് സേവ്യർ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്നു. ഈ വരുന്ന ജനുവരി പത്തൊൻപത്തിനു തീയേറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, മണികണ്ഠൻ ആചാരി, വിജയ രാഘവൻ, നെടുമുടി വേണു, ഷറഫുദീൻ , കൊച്ചു പ്രേമൻ, പ്രവീണ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. കാർബണിന്റെ ട്രെയിലറിനും സോങ് വീഡിയോകൾക്കും വമ്പൻ സ്വീകരണം ആണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.