[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ശ്രീജിത്തിന് പിന്തുണയുമായി മലയാള സിനിമാ ലോകവും..!

കഴിഞ്ഞ കുറച്ചുദിവസങ്ങളായി മലയാളികൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ശ്രീജിത്ത് എന്ന യുവാവിനെ കുറിച്ചാണ്. പോലീസ് കസ്റ്റഡിയിൽ വെച്ച് കൊല്ലപ്പെട്ട തന്റെ സഹോദരന് നീതി വേണം എന്നാവശ്യപ്പെട്ടു കൊണ്ട് കഴിഞ്ഞ 765 ദിവസമായി കേരളാ സെക്രെട്ടറിയേറ്റിനു മുന്നിൽ കിടന്നു പ്രതിഷേധിക്കുന്ന യുവാവാണ് ശ്രീജിത്ത്. കുറച്ചു ദിവസങ്ങൾക്കു മുമ്പേയാണ് ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്ത്. അതോടു കൂടി ശ്രീജിത്തിന് പിന്തുണയുമായി സോഷ്യൽ മീഡിയ വഴി ഈ വാർത്ത അറിഞ്ഞ ആയിരങ്ങൾ ആണ് എത്തിച്ചേരുന്നത്. ഒരു വലിയ ജനമുന്നേറ്റം തന്നെ ഈ കാര്യത്തിൽ ശ്രീജിത്തിന് വേണ്ടി ഉണ്ടാകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇപ്പോഴിതാ സാധാരണ ജനങ്ങൾക്ക് ഒപ്പം മലയാള സിനിമയും ശ്രീജിത്തിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നു.

മലയാള സിനിമ താരങ്ങൾ ആയ പൃഥ്‌വിരാജ്, നിവിൻ പോളി, ടോവിനോ തോമസ്, പാർവതി, ഇന്ദ്രജിത്, ഗീതു മോഹൻദാസ്, സംവിധായകൻ സനൽ കുമാർ ശശിധരൻ, രൂപേഷ് പീതാംബരൻ തുടങ്ങി നിരവധി പേരാണ് സോഷ്യൽ മീഡിയ വഴി ശ്രീജിത്തിന് തങ്ങളുടെ പിന്തുണ അറിയിച്ചു കൊണ്ട് പോസ്റ്റ് ഇട്ടത്. ഇതിൽ ടോവിനോ തോമസ് ശ്രീജിത്തിനെ നേരിൽ സന്ദർശിക്കുകയും തന്റെ പിന്തുണ അറിയിക്കുകയും ചെയ്തു. പൃഥ്‌വിരാജ്, നിവിൻ പോളി എന്നിവർ ഷെയർ ചെയ്ത ഫേസ്ബുക് പോസ്റ്റുകൾ ഇപ്പോൾ വൈറൽ ആയി മാറി കഴിഞ്ഞു.

2014 മെയ് മാസത്തിലാണ് ശ്രീജിത്തിന്റെ സഹോദരനായ ശ്രീജീവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. മോഷണ കുറ്റം ആരോപിച്ചായിരുന്നു പാറശ്ശാല പോലീസ് ശ്രീജീവിനെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് നടന്നു ദിവസങ്ങൾക്കു ശേഷം ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് ശ്രീജീവ് അന്തരിക്കുകയായിരുന്നു. ശ്രീജീവ് വിഷം കഴിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞപ്പോൾ, ശ്രീജിത്ത് പറയുന്നത് തന്റെ അനുജനെ പോലീസ് കൊലപ്പെടുത്തിയത് ആണെന്നാണ്. ഈ കേസ് സിബി ഐ ഏറ്റെടുക്കണമെന്നും കുറ്റവാളികളെ ശിക്ഷിക്കണം എന്നുമാണ് ശ്രീജിത്തിന്റെ ഇപ്പോഴത്തെ ആവശ്യം.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.