മക്കൾ സെൽവൻ വിജയ് സേതുപതി ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. തന്റെ ജന്മദിനത്തിന് അദ്ദേഹം ആരാധകർക്കായി സമർപ്പിച്ചത് സീതാകത്തി എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. ഞെട്ടിക്കുന്ന മേക് ഓവറിൽ ആണ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വിജയ് സേതുപതി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു വൃദ്ധ കഥാപാത്രം ആയാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നമ്മുക്ക് വിജയ് സേതുപതിയെ കാണാൻ കഴിയുക. കണ്ടാൽ തിരിച്ചറിയാത്ത വിധം മാറി പോയിരിക്കുന്നു വിജയ് സേതുപതി എന്നത് തന്നെയാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ അല്ലെങ്കിൽ ഈ മേക് ഓവറിന്റെ പ്രത്യേകത. ബാലാജി തരണീധരൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയുടെ ഇരുപത്തിയഞ്ചാമത്തെ സിനിമയാണ് സീതാകത്തി.
സുധൻ സുന്ദരം, ഉമേഷ്, ജയറാം, അരുൺ വൈദ്യനാഥൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പാഷൻ സ്റുഡിയോസിന്റെ ബാനറിൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നതു. വിജയ് സേതുപതിയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ വേഷങ്ങളിൽ ഒന്നാണ് ഈ ചിത്രത്തിലേതെന്നു പറയാമെന്നാണ് സംവിധായകനും നിർമ്മാതാക്കളും അവകാശപ്പെടുന്നത്. ഒരു പക്ഷെ അദ്ദേഹത്തിന്റെ കരിയറിലെ നാഴികക്കല്ല് തന്നെ ആവാവുന്ന ഒരു കഥാപാത്രമായി ഇത് മാറുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗോവിന്ദ് പി മേനോൻ സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് സാരസ്കന്തു ടി കെ ആണ്. ആർ ഗോവിന്ദരാജ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ.
ഗോകുൽ ഒരുക്കുന്ന ജുംഗ, ത്യാഗരാജൻ കുമാരസാമി ഒരുക്കുന്ന സൂപ്പർ ഡീലക്സ്, പ്രേം കുമാർ ഒരുക്കുന്ന 96 , അറുമുഖ കുമാർ ഒരുക്കുന്ന ഒരു നല്ല നാൾ പാത്തു സോളരെൻ, മണി രത്‌നം ചിത്രം, അതുപോലെ ചിരഞ്ജീവിയോടും അമിതാബ് ബച്ചനോടും ഒപ്പമുള്ള തെലുഗ് ബ്രഹ്മാണ്ഡ ചിത്രം എന്നിവയാണ് വരാനിരിക്കുന്ന വിജയ് സേതുപതി ചിത്രങ്ങൾ.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.