സൂപ്പർസ്റ്റാർ ചിത്രമായ പേട്ട പൊങ്കൽ റിലിസിനായ് ഒരുങ്ങുകയാണ്. ചിത്രത്തിൽ രജനിക്ക് വില്ലനായ് എത്തുന്നത് മക്കൾ സെൽവൻ വിജയ് സേതുപതിയാണ്. കാർത്തിക് സുബ്ബ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം സൺ പിക്ചേർസിന്റെ ബാനറിൽ കലാനിധിമാരനാണ് നിർമ്മിക്കുന്നത്.
പേട്ടയുടെ ബ്രഹമാണ്ഡ ഓഡിയോ റിലീസ് വേദിയിൽ വെച്ച് രജനികാന്ത് വിജയ് സേതുപതിയെ മഹാനടികർ എന്ന് അഭിസംബോധന ചെയ്യുകയുണ്ടായ്.നിറഞ്ഞ ആരവങ്ങൾക്കൊണ്ട് അണിയറപ്രവർത്തകർ സൂപ്പർ സ്റ്റാറിന്റെ വാക്കുകളെ സ്വാഗതം ചെയ്തപ്പോഴും മക്കൾ സെൽവൻ പരിഭ്രമിച്ച് നിൽക്കുന്നതാണ് കാണാൻ കഴിഞ്ഞത്. അദ്ധേഹം അങ്ങനെ പറഞ്ഞപ്പോൾ താൻ വിറച്ച് പോയെന്നും, അദ്ധേഹത്തെപ്പോലെ ഒരാളിൽ നിന്ന് ഇതുപോലെയുള്ള വാക്കുകൾ കേൾക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നതെന്നും അദ്ധേഹം പറഞ്ഞു.
ചിത്രത്തിന്റെ അധികൃതർ ഇതിനോടകം പുറത്തുവിട്ടിരിക്കുന്ന സ്റ്റില്ലുകൾക്കും, അനരുദ്ധിന്റ സംഗീതത്തിൽ പുറത്തിറങ്ങിയ പാട്ടുകൾക്കും ഏറ്റവും ഒടുവിലായ് ഇറങ്ങിയ മരണമാസ് ട്രെയിലറിനും ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത്. വമ്പൻ താരങ്ങളാൽ നിറഞ്ഞ പേട്ടയുടെ റിലീസിനായ് കാത്തിരിക്കുകയാണ് ഇപ്പോൾ സിനിമാ ലോകം.
ഒടുവിലായ് റിലീസ് ചെയ്ത 96, സീതക്കാതി എന്നീ വിജയ് സേതുപതി ചിത്രങ്ങൾ മികച്ച പ്രതികരണങ്ങൾ ഏറ്റ് വാങ്ങി തിയറ്ററുകളിൽ മുന്നേറുകയാണ്. സനൽ കളത്തിൽ സംവിധാനം ചെയ്യുന്ന മാർക്കോണി മത്തായി എന്ന ചിത്രത്തിൽ ജയറാമിനൊപ്പം മലയാള സിനിമയിലേയ്ക്കും കാലെടുത്തുവെക്കാൻ പോവുകയാണ് അദ്ധേഹം.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.