ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് തമിഴ് സംവിധായകൻ ആറ്റ്ലി ഒരുക്കുന്ന ജവാൻ എന്ന ചിത്രത്തിലാണ്. തന്റെ പ്രൊഡക്ഷൻ ബാനറിൽ ഷാരൂഖ് ഖാൻ തന്നെ നിർമിക്കുകയും ചെയ്യുന്ന ഈ ചിത്രത്തിൽ തമിഴിൽ നിന്ന് ഒട്ടേറെ താരങ്ങളുണ്ട്. വിജയ് സേതുപതി ഇതിൽ വില്ലൻ വേഷം ചെയ്യുമ്പോൾ, ഇതിലെ നായികാ വേഷം ചെയുന്നത് ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ്. തമിഴ് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ഇതിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ്. അതുപോലെ ദളപതി വിജയ് ഈ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നു എന്നും സ്ഥിതീകരിക്കാത്ത വാർത്തകളുണ്ട്. ജവാന്റെ ചെന്നൈ ഷെഡ്യൂളിൽ വിജയ് പങ്കെടുത്തുവെന്നാണ് വാർത്തകൾ പറയുന്നത്. ഇപ്പോഴിതാ ദളപതി വിജയ്നെ കുറിച്ച് ഷാരൂഖ് ഖാൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ട്വിറ്ററിലൂടെ തന്റെ ആരാധകരുമായി സംവദിക്കുമ്പോഴാണ് ഷാരൂഖ് വിജയ് എന്ന താരത്തെ കുറിച്ച് മനസ്സ് തുറന്നത്.
ഷാരൂഖും വിജയ്‌യും ഒരുമിച്ചെത്തുന്ന സിനിമ എന്ന് യാഥാര്‍ത്ഥ്യമാകുമെന്നായിരുന്നു ഒരാരാധകൻ ചോദിച്ചത്. അതിനു മറുപടിയായി ഷാരൂഖ് ഖാൻ പറഞ്ഞത് വളരെ കൂളായ വ്യക്തിത്വമാണ് വിജയ്‌യുടെതെന്നും സിനിമകള്‍ സംഭവിക്കുന്നതാണന്നും, സംഭവിക്കാന്‍ ഉള്ളതാണെങ്കില്‍ അത് കൃത്യമായി നടക്കുമെന്നുമാണ്. ആറ്റ്ലി ചിത്രത്തിൽ വിജയ് അതിഥി വേഷം ചെയ്യുന്നുണ്ടെന്ന വാർത്തകളോട് ഷാരൂഖ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്ത വർഷം ജൂണിലാണ് ജവാൻ പ്രേക്ഷകരുടെ മുന്നിലെത്തുക. അതിനു മുൻപ് ജനുവരിയിൽ സിദ്ധാർഥ് ആനന്ദ് ഒരുക്കിയ പത്താൻ എന്ന ഷാരുഖ് ഖാൻ ചിത്രം റിലീസ് ചെയ്യും. രാജ്‌കുമാർ ഹിറാനി സംവിധാനം ചെയ്യുന്ന ഡങ്കി എന്ന ചിത്രവും ഷാരൂഖ് ഖാന്റെ അടുത്ത വർഷത്തെ റിലീസാണ്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.