[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഞങ്ങളുടെ സിനിമയിലെ പാട്ട്, മറ്റു പാട്ടുകളുടെ വിഷ്വൽസ് വെച്ച് എഡിറ്റ് ചെയ്തിരിക്കുന്നു; പരാതിയുമായി വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്’. വ്യത്യസ്തമായ പ്രൊമോഷൻ രീതികളാൽ റിലീസിന് മുന്നെ ചിത്രം പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിലെ ഒരു വീഡിയോ ​ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘അഡ്വ. മുകുന്ദൻ ഉണ്ണി ഇപ്പോൾ അയച്ചുതന്നതാണിത്. ഞങ്ങളുടെ സിനിമയിലെ പാട്ട്, മറ്റു പാട്ടുകളുടെ വിഷ്വൽസ് വെച്ച് എഡിറ്റ് ചെയ്തിരിക്കുന്നു. ഇത് ക്രൂരതയാണ്. കൊടും ക്രൂരത’ എന്ന ക്യാപ്ഷനോടെ വിനീത് ശ്രീനിവാസൻ പങ്കുവെച്ച ​ഗാനത്തിൽ മോഹൻലാൽ, രജനികാന്ത്, ഷാരൂഖ് ഖാൻ, വിജയ്, മമ്മൂട്ടി എന്നിവരുടെ ഗാന രംഗങ്ങളിലെ ദൃശ്യങ്ങളെടുത്ത് അവരുടെ തലയുടെ സ്ഥാനത്ത് മുകുന്ദൻ ഉണ്ണിയുടെ തല എഡിറ്റ് ചെയ്ത വെച്ചിരിക്കുന്നത് കാണാം. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി ‘അഡ്വ. മുകുന്ദൻ ഉണ്ണി’ എന്ന പേരിൽ ഒരു ഫേസ്ബുക്ക് പേജ് അണിയറപ്രവർത്തകർ ഉണ്ടാക്കിയിരുന്നു. ‘ആദ്യത്തെ സൈക്കിളിൽ ചത്തുപോയ അച്ഛനൊപ്പം’ എന്ന ക്യാപ്ഷനോടെ പേജിൽ പങ്കുവെച്ച ചിത്രത്തിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് അടുത്ത പ്രൊമോഷൻ സ്ട്രാറ്റജിയുമായി അണിയറപ്രവർത്തകർ എത്തിയിരിക്കുന്നത്. എന്തായാലും സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഡ്വ. മുകുന്ദൻ ഉണ്ണി എന്ന കഥാപാത്രത്തെയാണ് വിനീത് അവതരിപ്പിക്കുന്നത്. സാധാരണ വക്കീൽ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്‍തമാണ് ‘അഡ്വ. മുകുന്ദൻ ഉണ്ണി’ എന്നാണ് അറിയാൻ കഴിഞ്ഞത്. നവംബർ 11 ന് റിലീസ് ചെയ്യുന്ന ചിത്രം ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയിയാണ് നിർമ്മിക്കുന്നത്. വിമൽ ഗോപാലകൃഷ്‍ണനും സംവിധായകനും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ശ്രീനിവാസൻ, സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തൻവി റാം, ജോർജ് കോര, ജഗദീഷ്, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ആർഷ ചാന്ദിനി നോബിൾ ബാബു തോമസ്, അൽത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്‍ണൻ, സുധീഷ്, വിജയൻ കാരന്തൂർ എന്നിവരാണ് മറ്റ് താരങ്ങൾ.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 weeks ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 weeks ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

4 weeks ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

4 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

1 month ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

1 month ago

This website uses cookies.