ദളപതി വിജയ് നായകനായ മാസ്റ്റർ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഈ വരുന്ന ഞായറാഴ്ചയാണ് നടക്കുക. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം ഈ വർഷം ഏപ്രിൽ മാസത്തിലാണ് റിലീസ് ചെയ്യുക എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പക്ഷെ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസ് നീട്ടിയേക്കുമെന്നും സൂചനയുണ്ട്. എന്നാൽ മാസ്റ്റർ ഓഡിയോ ലോഞ്ചിനിടെ ദളപതിയുടെ അടുത്ത ചിത്രമേതെന്ന പ്രഖ്യാപനമുണ്ടായേക്കാമെന്ന റിപ്പോർട്ടുകളാണിപ്പോൾ വരുന്നത്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് സുധ കൊങ്ങരയാണെന്ന റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. ദ്രോഹി, മാധവൻ നായകനായ ഇരുധി സുട്രു, സൂര്യയുടെ അടുത്ത റിലീസായ സൂരറൈ പോട്ര് എന്നിവ സുധ കൊങ്ങരയൊരുക്കിയ ചിത്രങ്ങളാണ്. എന്നാൽ പ്രീ-പ്രൊഡക്ഷൻ ജോലികൾക്കു കൂടുതൽ സമയമാവശ്യമുള്ളതിനാൽ സുധ കൊങ്ങര ചിത്രം ഈ വർഷമവസാനം മാത്രമേ ആരംഭിക്കാൻ സാധ്യതയുള്ളൂ എന്നതിനാൽ വിജയ് 65 സംവിധാനം ചെയ്യാൻ പോകുന്നത് എ ആർ മുരുഗദോസ് ആയിരിക്കുമെന്ന വാർത്തകളും വരുന്നുണ്ട്.
ഏതായാലും തന്റെ അടുത്ത ചിത്രത്തിന്റെ വിവരങ്ങൾ ദളപതി വിജയ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതു കേൾക്കാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ആ പ്രഖ്യാപനം മാസ്റ്റർ ഓഡിയോ ലോഞ്ചിനിടയിലുണ്ടാകുമെന്നാണ് അവരുടെ പ്രതീക്ഷ. സുധ കൊങ്ങര പറഞ്ഞ കഥ വിജയ്ക്ക് വളരെയധികം ഇഷ്ടമായിരുന്നു എന്നും എന്നാൽ അദ്ദേഹം ചെറിയ ചില മാറ്റങ്ങൾ നിർദേശിച്ചപ്പോൾ, തനിക്ക് പ്രീ പ്രൊഡക്ഷൻ ജോലികൾ തീർക്കാൻ സമയം ആവശ്യമാണെന്നും, വർഷാവസാനത്തോടെ മാത്രമേ ഷൂട്ടിന് റെഡി ആകൂ എന്ന് സുധ മറുപടി നൽകിയെന്നാണ് സൂചന. ചെന്നൈയിലെ ഹോട്ടൽ ലീല പാലസിൽ വെച്ചാണ് മാസ്റ്റർ ഓഡിയോ ലോഞ്ച് നടക്കാൻ പോകുന്നത്. വിജയ്‌ക്കൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതിയും മാസ്റ്ററിന്റെ ഭാഗമാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.