[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഷൈലോക്കിന് ശേഷം ഹിറ്റ് കൂട്ടുകെട്ട് മെഗാ ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു

മമ്മൂട്ടി- ജോബി ജോർജ് കൂട്ടുകെട്ടിൽ ഒരുപാട് ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. കസബ, അബ്രഹാമിന്റെ സന്തതികൾ, ഷൈലോക്ക് തുടങ്ങിയ ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ വന്ന് ബോക്സ് ഓഫീസ് കീഴടക്കിയവയാണ്. ഈ വർഷം പുറത്തിറങ്ങിയ ഷൈലോക്ക് വലിയ വാണിജ്യ വിജയമാണ് സ്വന്തമാക്കിയത്. ജോബി ജോർജിന്റെ ഗുഡ്‌വിൽ എന്റർടൈന്മെന്റ്സ് മമ്മൂട്ടിയെ നായകനാക്കി ഒരു പുതിയ ചിത്രം അണിയിച്ചൊരുക്കുവാൻ അണിയറയിൽ ഒരുങ്ങുകയാണ്. മമ്മൂട്ടിയുടെ കരിയറിൽ ഏറ്റവും ആരാധകരുള്ള കഥാപാത്രങ്ങളിൽ ഒന്നാണ് ബിലാൽ. ബിഗ് ബി യുടെ രണ്ടാം ഭാഗമായ ‘ബിലാൽ’ എന്ന ചിത്രം നിർമ്മിക്കാൻ ഒരുങ്ങുകയാണ് ജോബി ജോർജ്‌.

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൾട്ട് ഗ്യാങ്സ്റ്റർ ചിത്രങ്ങളിൽ ഒന്നാണ് ബിഗ് ബി. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബിലാലിന്റെ ഷൂട്ടിങ് ആരംഭിക്കുവാൻ ഒരുങ്ങുകയാണ്. ഉണ്ണി ആറാണ് ചിത്രത്തിന് വേണ്ടി തിരക്കഥാ രചിച്ചിരിക്കുന്നത്. അമൽ നീരദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാല, മമ്ത മോഹൻദാസ്, മനോജ് കെ ജയൻ തുടങ്ങിയവർ രണ്ടാം ഭാഗത്തിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഈ മാസം അവസാനത്തോട് കൂടി ചിത്രീകരണം ആരംഭിക്കേണ്ട ബിലാൽ കൊറോണ വൈറസിന്റെ കടന്ന് വരവ് മൂലം നീട്ടി വെച്ചിരിക്കുകയാണ്. ആദ്യ ഭാഗമായ ‘ബിഗ് ബി’ ബോക്‌സ് ഓഫീസിൽ വലിയ വിജയം ആയിരുന്നില്ലയെങ്കിലും വർഷങ്ങൾ പിന്നിട്ടപ്പോൾ ഒരു കൾട്ട് സ്റ്റാറ്റസ് മലയാളി പ്രേക്ഷകരുടെ ഇടയിൽ നേടിയെടുക്കുകയായിരുന്നു. ബിലാൽ എന്ന ചിത്രത്തിന്റെ അന്നൗൻസ്മെന്റിന് ശേഷം തന്നെ പ്രതീക്ഷകൾ വാനോളമാണ് ഉയർന്നിരുന്നത്. കൊച്ചിയിൽ തന്നെയായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ബിലാലിലെ അഭിനേതാക്കളേയും അണിയറ പ്രവർത്തകരേയും കുറിച്ചു വൈകാതെ തന്നെ സംവിധായകൻ പുറത്തുവിടും.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.