[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സംവിധായികയായി കനിഹ; വിശേഷങ്ങൾ പങ്കുവെച്ചു നടി

മലയാളത്തിലെ മുൻനിര നായകന്മാരോടപ്പം അഭിനയിച്ച ചുരുക്കം ചില നടിമാരിൽ ഒരാളാണ് കനിഹ. ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിൽ ശ്രദ്ധേ നേടുന്നത്. പഴശ്ശിരാജ, സ്പിരിറ്റ്, ക്രിസ്ത്യൻ ബ്രദേഴ്‌സ്, മാമാങ്കം തുടങ്ങിയ ചിത്രത്തിൽ നായിക വേഷത്തിൽ താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അഭിനയത്തിന് പുറമെ ഒരു പിന്നണി ഗായികയും, ഡബ്ബിങ് ആര്ടിസ്റ്റും, നർത്തകി കൂടിയാണ് കനിഹ. സിനിമയിലെ ഓരോ മേഖലയിലും കഴിവ് തെളിയിച്ചു താരം മുന്നേറുകയാണ്. ഏവരേയും ഞെട്ടിച്ചുകൊണ്ട് താരം ഫേസ്ബുക്ക് പേജിൽ തന്റെ അടുത്ത ചുവട് വെപ്പിനെ കുറിച്ചു പങ്കുവെച്ചിരിക്കുകയാണ്. ഒരു സംവിധായിക എന്ന നിലയിൽ സിനിമയിലേക്ക് കടന്നു വരുവാൻ കനിഹ ഒരുങ്ങുകയാണ്.

താൻ ക്യമാറയ്ക്ക് പിന്നിൽ ആദ്യമായാണ് വരുന്നതെന്ന് അറിയിച്ചുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. സിനിമ ഒരു സമുദ്രം പോലെയാണെന്നും ഒരു ആർട്റ്റിസ്റ്റിന് അവിടെ ഒരുപാട് പഠിക്കാനും കണ്ടെത്താനും തിളങ്ങാനും അവസരം ഉണ്ടെന്ന് താരം വ്യക്തമാക്കി. വികാരാധീനനായ പഠിതാവ് തന്നിൽ ഉണ്ടെന്നും ഒരു ഹ്രസ്വ ചിത്രം സംവിധാനം ചെയ്യുവാൻ തീരുമാനിക്കുകയായിരുന്നു എന്ന് കനിഹ കുറിക്കുകയുണ്ടായി. തന്റെ ഹൃദയത്തിനോട് ഏറെ ചേർന്ന് നിൽക്കുന്ന ഒരു വിഷയത്തെ ഷോർട്ട് ഫിലിമായി ചെയ്തിരിക്കുകയാണന്ന് കനിഹ സൂചിപ്പിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നും താരം വ്യക്തമാക്കി. ഒരു ഹ്രസ്വചിത്രത്തിൽ നിന്ന് തുടങ്ങി പിൽക്കാലത്ത് ഒരു മലയാള സിനിമ തന്നെ കനിഹ സംവിധാനം ചെയ്യും എന്ന കാര്യത്തിൽ തീർച്ച. സിനിമയിലെ ഒട്ടുമിക്യ മേഖലയിലും കഴിവ് തെളിയിച്ചിട്ടുള്ള കനിഹയ്ക്ക് സംവിധാനം മാത്രമാണ് ബാക്കിയുള്ളത്. ഹ്രസ്വ ചിത്രത്തിന്റെ റിലീസ് തിയതിയെ കുറിച്ചു വൈകാതെ തന്നെ കനിഹ പുറത്തുവിടും.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.