തമിഴ് സൂപ്പർ താരം ദളപതി വിജയ് തന്റെ നാല്പത്തിയഞ്ചാം ജന്മദിനം ആഘോഷിച്ചത് ഈ കഴിഞ്ഞ ജൂൺ 22 നു ആണ്. അദ്ദേഹത്തിന്റെ ലോകമെമ്പാടുമുള്ള ആരാധകർ അത് ആഘോഷമാക്കുകയും ചെയ്തു. കേരളത്തിലും വലിയ ഫാൻ ബേസ് ഉള്ള താരമാണ് വിജയ്. എന്നാൽ ഇത്തവണ തങ്ങളുടെ ഹീറോയുടെ ജന്മദിനം വിജയ് ഫാൻസിന്റെ അഞ്ചല്‍ ഏരിയ കമ്മിറ്റി ആഘോഷിച്ചത് താരത്തിന് കട്ട് ഔട്ട് വെച്ചും അതിൽ പാലഭിഷേകം നടത്തിയൊന്നും അല്ല. ഒരു യുവതിയുടെ വിവാഹത്തിന്റെ മൊത്തം ചെലവുകളും ഏറ്റെടുത്തു കൊണ്ടാണ് അവർ ഇത്തവണ വിജയ്‌യുടെ ജന്മദിനം ആഘോഷിക്കാൻ തീരുമാനിച്ചത്. അതിനൊപ്പം അഞ്ചൽ ഏരിയ കമ്മറ്റിയുടെ ആറാം വാർഷികവും അവർ ആഘോഷിച്ചു.
കുളത്തൂപ്പുഴയിൽ ഉള്ള കടമാൻകോട് ഷീബ വിലാസത്തിൽ ഷീബ-ബാബു എന്നീ ദമ്പതിമാരുടെ മകൾ അമ്മു ബാബുവിന്റെ വിവാഹമാണ് വിജയ് ഫാൻസ് അഞ്ചൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അവർ നടത്തികൊടുത്തത്. ആയൂർ ശാലിനി സദനത്തിൽ തങ്കമണിയുടെ മകൻ അജിയാണ് അമ്മുവിന്റെ കഴുത്തിൽ താലി ചർത്തിയത്. വിജയ്‌യുടെ ജന്മദിന ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കി, അതിനു വേണ്ടി തങ്ങൾ സ്വരൂപിച്ച തുക വിവാഹ ആവശ്യങ്ങൾക്ക് ചെലവാക്കുകയായിരുന്നു അഞ്ചൽ ഏരിയ കമ്മിറ്റി പ്രവർത്തകർ. സദ്യ ഉൾപ്പെടെ ഉള്ള എല്ലാ വിവാഹ ചടങ്ങുകളും ജനപ്രതിനിധികളുടെയും സാമൂഹികപ്രവർത്തകരുടെയും സാന്നിധ്യത്തിലാണ് ഈ ഫാൻസ് പ്രവർത്തകർ നടത്തിയത് എന്നതും ശ്രദ്ധേയമായി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും എം പി ആയ പ്രേമചന്ദ്രനേയും അവർ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു എങ്കിലും തിരക്ക് മൂലം വരാൻ പറ്റാതെയിരുന്ന അവർ ഫോൺ വഴി വധൂവരന്മാർക്ക് ആശംസകൾ അറിയിച്ചു.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.