ഇന്ന് മലയാള സിനിമയിലെ ഏറ്റവും പോപ്പുലർ ആയ നടിമാരിൽ ഒരാളാണ് ഹണി റോസ്. വളരെ ബോൾഡ് ആയതും ഗ്ലാമറസ് ആയതുമായ കഥാപാത്രങ്ങൾ ചെയ്യാൻ ഒരിക്കലും മടി കാണിക്കാത്ത ഹണി റോസ് താനൊരു മികച്ച നടിയാണെന്നും പല പല കഥാപാത്രങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട് ഇതിനോടകം തന്നെ. ഹണി റോസ് നായിക ആയെത്തിയ പുതിയ മലയാള ചിത്രമാണ് ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ്. ബാലു വർഗീസ് നായകനായി എത്തിയ ഈ ചിത്രത്തിൽ ഹണി റോസിന് പുറമെ ധർമജൻ, ഗണപതി, വിശാഖ് നായർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു. ഒരു കൂട്ടം എൻജിനീയറിങ് വിദ്യാര്ഥികളുടെ കഥ പറയുന്ന ഈ ചിത്രം മിന്നുന്ന വിജയമാണ് സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ നേടുന്നത്.
ആദ്യ ഒരാഴ്ച കൊണ്ട് തന്നെ 7 കോടിയിലധികം രൂപ കേരളത്തിൽ നിന്ന് ഗ്രോസ് കളക്ഷൻ നേടിയ ഈ ചിത്രം വൻ ലാഭമാണ് നിർമ്മാതാവ് വൈശാഖ് രാജന് ഉണ്ടാക്കി കൊടുക്കുന്നത്.
ചിത്രത്തിൽ റിയ എന്ന മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയുടെ വേഷം അവതരിപ്പിച്ച ഹണി റോസ് പറയുന്നത് താനൊരു കടുത്ത വിജയ് ആരാധിക ആണെന്നാണ്. താൻ തമിഴ് സിനിമ കണ്ടു തുടങ്ങിയത് തന്നെ വിജയോടുള്ള ആരാധന കൊണ്ടാണെന്നാണ് ഹണി റോസ് പറയുന്നത്. വിജയ് കഴിഞ്ഞാൽ തനിക്കു ഏറ്റവും ഇഷ്ട്ടമുള്ള നടൻ ഹോളിവുഡ് താരമായ വിൽ സ്മിത്ത് ആണെന്നാണ് ഹണി റോസ് പറയുന്നത്. അല്പം കറുത്ത നിറം ഉള്ളവരോട് തനിക്കൽക്കപ്പം ഇഷ്ട്ട കൂടുതൽ ഉണ്ടെന്നും ഹണി റോസ് വെളിപ്പെടുത്തുന്നു..
ചങ്ക്‌സിൽ വളരെ എനെർജിറ്റിക്കും അതുപോലെ ഗ്ലാമറസും ആയ പെർഫോമൻസ് ആണ് ഹണി റോസ് നൽകിയിരിക്കുന്നത്. ജോസഫ് വിജീഷ്, അനീഷ് ഹമീദ്, സനൂപ് തൈക്കുടം എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ കോമഡി ചിത്രം യുവാക്കളെയും കോളേജ് വിദ്യാർത്ഥികളെയും ആണ് കൂടുതൽ ആകർഷിക്കുന്നത്.
ലാൽ, സിദ്ദിഖ്, ഷമ്മി തിലകൻ, മറീന മൈക്കൽ, ഹാരിഷ് കണാരൻ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്. ഹാപ്പി വെഡിങ് എന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് ഒമർ ലുലു ചങ്ക്‌സിനു മുൻപ് സംവിധാനം ചെയ്തത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.