[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പുലിമുരുകനിലെ പോലെ ഒടിയനിലും വന്യ മൃഗങ്ങള്‍..

പുലിമുരുകന്‍ ഒരുക്കിയ ദൃശ്യ വിസ്മയം ഇന്ത്യന്‍ സിനിമ ലോകത്തെ വരെ ഞെട്ടിച്ചതാണ്. കടുവയ്ക്കൊപ്പമുള്ള മോഹന്‍ലാലിന്‍റെ ആക്ഷന്‍ രംഗങ്ങള്‍ ഒക്കെ ചങ്കിടിപ്പോടെയാണ് പ്രേക്ഷകര്‍ കണ്ടിരുന്നത്. പീറ്റര്‍ ഹെയിന്‍ ആയിരുന്നു ആ വിസ്മയിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. മോഹന്‍ലാലിനെ പോലെ ഇത്രയും ഡെഡിക്കേഷന്‍ ഉള്ള ഒരു നടനെ താന്‍ ഇതുവരെ കണ്ടിട്ടില്ല എന്നായിരുന്നു പുലിമുരുകന് ആക്ഷന്‍ ഒരുക്കിയ ശേഷം പീറ്റര്‍ ഹെയിന്‍ പറഞ്ഞത്.

വീണ്ടും മോഹന്‍ലാലും പീറ്റര്‍ ഹെയിനും ഒന്നിക്കുകയാണ്. മലയാളത്തിലെ ബിഗ് ബഡ്ജറ്റ് ചിത്രമായ ഒടിയനിലൂടെ. 30 കോടിയില്‍ അധികമാണ് പരസ്യ സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഒടിയന്‍റെ നിര്‍മ്മാണ ചിലവ്.

പുലിമുരുകനിലെ കടുവയുമായുള്ള രംഗങ്ങള്‍ പോലെ ഒടിയനിലും വന്യ മൃഗങ്ങള്‍ ഉണ്ടെന്നാണ് സിനിമ മേഖലയില്‍ നിന്നുമുള്ള വാര്‍ത്തകള്‍. പീറ്റര്‍ ഹെയിന്‍റെ സാമീപ്യവും മോഹന്‍ലാല്‍ എന്ന നടന്‍റെ പ്രകടനങ്ങളും ഒടിയന് മികവേകുമെന്ന് ഉറപ്പ്.

മലയാളത്തിലെയും അന്യ ഭാഷകളിലെയും ഒട്ടേറെ താരങ്ങള്‍ ഒടിയനില്‍ എത്തുന്നുണ്ട്. തമിഴ് നടന്‍ സത്യരാജ് ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഒടിയന്‍റെ ആദ്യഘട്ട ചിത്രീകരണം ഈ 24ന് വാരണാസിയില്‍ ആരംഭിക്കും.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

53 mins ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.