ഒരുപിടി ഗംഭീര ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് ധനുഷ്- വെട്രിമാരൻ ടീം. പൊല്ലാതവൻ, ആടുകളം, വട ചെന്നൈ, അസുരൻ എന്നീ ചിത്രങ്ങൾ നമ്മുടെ മുന്നിലെത്തിച്ച ഇവർ വീണ്ടും ഒരുമിക്കുന്നു എന്ന വാർത്തകളാണ് വരുന്നത്. ദേശീയ തലത്തിൽ വരെ അംഗീകരിക്കപ്പെട്ട ചിത്രങ്ങളാണ് ഇവരിൽ നിന്ന് ലഭിച്ചിട്ടുള്ളത്. അതിൽ തന്നെ വട ചെന്നൈ എന്ന ചിത്രത്തിനു രണ്ടാം ഭാഗമുണ്ടാകുമെന്നു ആ ചിത്രം റിലീസായ സമയത്തു തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ ധനുഷുമായി വെട്രിമാരൻ വീണ്ടും ഒന്നിക്കുമെന്നു വെളിപ്പെടുത്തിയപ്പോൾ ആരാധകരും സിനിമാ പ്രേമികളും ചോദിക്കുന്നത് അത് വട ചെന്നൈ 2 ആയിരിക്കുമോ എന്നാണ്.
ധനുഷിന്റെ തിരുചിത്രമ്പലം എന്ന പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കവേ വെട്രിമാരൻ തന്നെയാണ് താൻ വീണ്ടും ധനുഷിനൊപ്പം ഒരു ചിത്രം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ അത് ഉടനെ ഉണ്ടാവില്ലായെന്നും താൻ ഇപ്പോൾ കമ്മിറ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങൾ പൂർത്തിയാക്കിയതിന് ശേഷമാണ് ആ ചിത്രം ഉണ്ടാകുയെന്നുമാണ് വെട്രിമാരൻ പറയുന്നത്. 2018 ലാണ് വട ചെന്നൈ എന്ന ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസായത്. പ്രേക്ഷകരും നിരൂപകരും വലിയ കൈയടി നൽകിയ ചിത്രമാണ് വട ചെന്നൈ. ആൻഡ്രിയ, സമുദ്രക്കനി, അമീർ, ഡാനിയേൽ ബാലാജി, ഐശ്വര്യ രാജേഷ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തു. വെട്രിമാരൻ ഇനി ചെയ്യാൻ പോകുന്നത് സൂര്യ നായകനായ വാടിവാസൽ എന്ന ചിത്രമാണ്. കലൈപുലി എസ് താണു നിർമ്മിക്കാൻ പോകുന്ന ഈ ചിത്രം ജെല്ലികെട്ടിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുക. വിടുതലൈ എന്ന ചിത്രമാണ് വെട്രിമാരന്റെ അടുത്ത റിലീസ്.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.