[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ജിഗർത്തണ്ട 2 വരുന്നു; രചനയാരംഭിച്ചു കാർത്തിക് സുബ്ബരാജ്

8 വർഷം മുമ്പ് തമിഴിൽ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് ജിഗർത്തണ്ട. കാർത്തിക് സുബ്ബരാജ് രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സിദ്ധാർഥ്, ബോബി സിംഹ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. ഹാസ്യവും ആക്ഷനും ഇടകലർത്തി ഒരുക്കിയ ഈ ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രം വലിയ ജനപ്രീതിയാണ് നേടിയത്. നിരൂപകരും പ്രശംസ ചൊരിഞ്ഞ ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ ബോബി സിംഹക്ക് ദേശീയ പുരസ്‌കാരവും ലഭിച്ചു. ഈ അടുത്തിടെയാണ് അക്ഷയ് കുമാർ, കൃതി സനോൻ എന്നിവർ പ്രധാന വേഷം ചെയ്ത ഇതിന്റെ ഹിന്ദി റീമേക്കും റിലീസ് ചെയ്തത്. ബച്ചൻ പാണ്ഡെ എന്നായിരുന്നു ഇതിന്റെ ഹിന്ദി റീമേകിന്റെ ടൈറ്റിൽ.

ഇപ്പോൾ വരുന്ന വാർത്തകൾ അനുസരിച്ച്, ജിഗർത്തണ്ട 2 ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കാർത്തിക് സുബ്ബരാജ്. അദ്ദേഹം ഈ രണ്ടാം ഭാഗത്തിന്റെ രചനയാരംഭിച്ചു കഴിഞ്ഞു. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വിവരം ഒരു സ്‌പെഷ്യൽ വീഡിയോ വഴി പ്രേക്ഷകരുമായി പങ്ക്‌ വെച്ചത് കാർത്തിക് സുബ്ബരാജ് തന്നെയാണ്. എട്ട് വർഷത്തിന് ശേഷം വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് ഒരു ഗ്യാങ്സ്റ്റർ കോമഡി ത്രില്ലറുമായി എത്താനുള്ള ഒരുക്കത്തിലാണ് കാർത്തിക് സുബ്ബരാജ്. ചിയാൻ വിക്രം നായകനായ മഹാൻ ആയിരുന്നു കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത അവസാനത്തെ ചിത്രം. ആമസോണ് പ്രൈം റിലീസ് ആയെത്തിയ മഹാൻ വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ധനുഷ് നായകനായ ജഗമേ തന്തിരം, രജനികാന്ത് നായകനായ പേട്ട, പ്രഭുദേവ നായകനായ മെർക്കുറി, എസ് ജെ സൂര്യ, വിജയ് സേതുപതി, ബോബി സിംഹ എന്നിവരഭിനയിച്ച ഇരൈവി എന്നിവയും കാർത്തിക് സുബ്ബരാജ് ഒരുക്കിയ ചിത്രങ്ങളാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.