[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഹരിപ്പാടിനെ ഇളക്കി മറിച്ച് മെഗാസ്റ്റാർ; വീഡിയോ കാണാം

ഇന്നലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി ഹരിപ്പാടെത്തിയ മെഗാസ്റ്റാർ മമ്മൂട്ടിയെ കാണാന്‍ വമ്പൻ ജനാവലിയാണ് തടിച്ചു കൂടിയത്. അതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ഹരിപ്പാടിന്റെ മണ്ണിലെത്തിയ മമ്മൂട്ടിക്ക് ആരാധകരും സിനിമാ പ്രേമികളും വലിയ സ്വീകരണമാണ് നൽകിയത്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയടക്കം പങ്കെടുത്ത ചടങ്ങിൽവെച്ച് മമ്മൂട്ടി തന്നെ കാണാനെത്തിയ ജനങ്ങളോടു സംസാരിക്കുകയും ചെയ്തു. ജനത്തിരക്ക് അനിയന്ത്രിതമായതോടെ, തിരക്കൊഴിവാക്കാൻ മമ്മൂട്ടിക്ക് തന്നെ ഇടപെടേണ്ടിയും വന്നു. തിരക്ക് മൂലം വഴി ബ്ലോക്ക് ആകുന്ന കണ്ടപ്പോഴാണ് മമ്മൂട്ടി ഇടപെട്ടത്. ഉത്ഘാടന പരിപാടി വേഗം നടത്തി താന്‍ പോകാമെന്നും, അത്യാവശ്യക്കാരുടെ വഴി മുടക്കുന്നത് ശരിയല്ലലോ എന്നും മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടി പറഞ്ഞ വാക്കുകൾ ഇങ്ങനെ, “നമ്മള്‍ ഇത്രയും നേരം ഈ റോഡ് ബ്ലോക്ക് ചെയ്ത് നിര്‍ത്തിയിരിക്കുകയാണ്. ഈ പരിപാടി വേഗം തീര്‍ത്ത് പോയാലേ അത്യാവശ്യക്കാര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്ക് പോകാന്‍ സാധിക്കുള്ളു. നമ്മള്‍ സന്തോഷിക്കുന്നവരാവാം പക്ഷേ അവര്‍ക്ക് ഒരുപാട് ആവശ്യങ്ങള്‍ ഉണ്ടാവും അതുകൊണ്ട് ഞാന്‍ ഇത് വേഗം നടത്തി പോകും, നമ്മുക്ക് പിന്നെ കാണാം”. ഏതായാലും മെഗാസ്റ്റാറിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കുമൊപ്പം ഈ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ പ്രശസ്ത സംവിധായകൻ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. അത് കൂടാതെ നിസാം ബഷീർ ഒരുക്കിയ റോഷാക്, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻ പകൽ നേരത്ത് മയക്കം, തെലുങ്ക് ചിത്രം ഏജന്റ് എന്നിവയും മമ്മൂട്ടിയഭിനയിച്ചു റിലീസിനൊരുങ്ങുന്ന ചിത്രങ്ങളാണ്.

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

1 week ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

This website uses cookies.