ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച വെളിപാടിന്റെ പുസ്തകം എന്ന ചിത്രം ഈ വരുന്ന ഓണത്തിന് പ്രദർശനം ആരംഭിക്കുകയാണ്. ലാൽ ജോസ് ആദ്യമായി മോഹൻലാലിനെ വെച് സംവിധാനം ചെയ്‌ത ഈ ചിത്രം ഇപ്പോൾ തന്നെ മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമായി കഴിഞ്ഞു. ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വളരെ രസകരമായ ഒരു മത്സരവുമായി രംഗത്തു വന്നിരിക്കുകയാണ് നമ്മുടെ ലാലേട്ടൻ. ഇതൊരു സെൽഫി കൊണ്ട്സ്റ് ആണ്. നമ്മുടെ വെളിപാട് മൊമെന്റ്സെൽഫി ആയെടുത്തു ലാലേട്ടൻ തന്റെ ഒഫിഷ്യൽ ഫേസ്ബുക് പേജ് വഴി പങ്കു വെച്ച ഫോൺ നമ്പറിലേക്ക് വാട്‌സ്ആപ്പ് വഴി അയക്കുക. അയക്കുന്ന ആളുടെ പേരും സ്ഥലവും കൂടെ അയക്കണം. ഒരാൾ ഒരു ഫോട്ടോ മാത്രം അയക്കുക അതുപോലെ ആഗസ്റ്റ് 10 എന്ന അവസാന തീയതിക്ക് മുൻപേ അയക്കുക.
തിരഞ്ഞെടുക്കപ്പെടുന്നവർക്കു ലാലേട്ടനെ കാണാനും സമ്മാനം വാങ്ങാനുമുള്ള അവസരം ഉണ്ടാകും..എന്താണ് വെളിപാട് മൊമെന്റ്..? തന്റെ വെളിപാട് മൊമെന്റ് മോഹൻലാൽ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പങ്കു വെച്ചിട്ടുമുണ്ട്. മൈക്കൽ ഇടിക്കുള എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
This website uses cookies.