[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സ്റ്റൈലും ക്ലാസും കഴിഞ്ഞു ഇനി മാസ്സ് ലുക്കിൽ ദളപതി; വാരിസ് മൂനാം ഒഫീഷ്യൽ പോസ്റ്ററെത്തി

ദളപതി വിജയ നായകനായി എത്തുന്ന വാരിസ് എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്ററുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ വൈകുന്നേരം റിലീസ് ചെയ്യുകയും വമ്പൻ ശ്രദ്ധ നേടുകയും ചെയ്തു. അതിൽ വളരെ സ്റ്റൈലിഷ് ആൻഡ് എക്സികുട്ടീവ് ലുക്കിലാണ് ദളപതി വിജയ്‌യെ കാണാൻ സാധിച്ചത്. ഇന്ന് രാവിലെ, ദളപതിയുടെ ജന്മദിന സ്പെഷ്യലായി ഇതിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. അതിൽ വളരെ ഫൺ മൂഡിൽ കുട്ടികൾക്കൊപ്പം അടിച്ചു പൊളിക്കുന്ന ദളപതിയുടെ ക്ലാസ് ലുക്കാണ് കണ്ടത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ തേർഡ് ലുക്ക് പോസ്റ്റർ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് മാസ്സ് ലുക്കിലാണ് ഈ പുതിയ പോസ്റ്ററിൽ ദളപതി വിജയ് എത്തിയിരിക്കുന്നത്. ബോസ് തിരിച്ചു വരുന്നു എന്നാണ് പോസ്റ്ററുകളിൽ കൊടുത്തിരിക്കുന്ന വാചകമെന്നതും ശ്രദ്ധേയമാണ്.

ദേശീയ പുരസ്‍കാരമടക്കം നേടിയ സൂപ്പർ ഹിറ്റ് മഹേഷ് ബാബു ചിത്രം മഹർഷിയുൾപ്പെടെ സംവിധാനം ചെയ്ത വംശിയാണ് വിജയ്‌യുടെ ഈ അറുപത്തിയാറാം ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ വംശി, ഹരി, അഹിഷോർ സോളമൻ എന്നിവർ ചേർന്ന് രചിച്ച ഈ പുതിയ ചിത്രത്തിന് സംഗീതമൊരുക്കുന്നത് എസ് തമൻ, കാമറ ചലിപ്പിക്കുന്നത് കാർത്തിക് പളനി, എഡിറ്റ് ചെയ്യാൻ പോകുന്നത് കെ എൽ പ്രവീൺ എന്നീ സാങ്കേതിക പ്രവർത്തകരാണ്. പ്രകാശ് രാജ്, പ്രഭു, ശാം, യോഗി ബാബു, ജയസുധ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്‌മിക മന്ദാനയും ഈ ചിത്രം നിർമ്മിക്കുന്നത് പ്രശസ്ത തെലുങ്കു നിർമ്മാതാവായ ദിൽ രാജുവുമാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.