[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആക്ഷൻ ഹീറോ ബിജു 2 വരുന്നു; ആവേശത്തോടെ ആരാധകർ

സൂപ്പർ ഹിറ്റ് സംവിധായകൻ എബ്രിഡ് ഷൈനൊരുക്കിയ സൂപ്പർ ഹിറ്റ് നിവിൻ പോളി ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി നിർമ്മിച്ച ഈ ചിത്രം രചിച്ചതും എബ്രിഡ് ഷൈൻ തന്നെയാണ്. വളരെ റിയലിസ്റ്റിക്കായി ഒരു പോലീസ് കഥ പറഞ്ഞു കയ്യടി നേടിയെടുത്ത ചിത്രമാണിത്. നിവിൻ പോളി, ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടിയ ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തത് അനു ഇമ്മാനുവലാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരികയാണെന്ന് ഒഫീഷ്യൽ ആയി തന്നെ പുറത്തു പറഞ്ഞിരിക്കുകയാണ് നിവിൻ പോളിയുടെ നിർമ്മാണ ബാനറായ പോളി ജൂനിയർ പിക്ചേഴ്സ്. മഹാവീര്യർ എന്ന തങ്ങളുടെ പുതിയ ചിത്രം ജൂലൈ 21 നു റിലീസ് ആവുന്ന വിവരം പങ്കു വെച്ച് കൊണ്ട് പുറത്തു വിട്ട കുറിപ്പിലാണ് തങ്ങൾ നിർമ്മിക്കാൻ പോകുന്ന അടുത്ത ചിത്രങ്ങളുടെ ലിസ്റ്റും അവർ ചേർത്തത്.

താരം, ശേഖരവർമ്മ രാജാവ്, ഡിയർ സ്റ്റുഡന്റസ്, ആക്ഷൻ ഹീറോ ബിജു 2 എന്നിവയാണ് തങ്ങളുടെ അടുത്ത നിർമ്മാണ സംരംഭങ്ങൾ എന്നാണ് അവർ പറഞ്ഞിരിക്കുന്നത്. ആക്ഷൻ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈൻ- നിവിൻ പോളി ടീമൊന്നിച്ച മഹാവീര്യർ റിലീസിനൊരുങ്ങുകയാണ്. ആസിഫ് അലിയും നായക വേഷം ചെയ്യുന്ന ഈ ചിത്രം ഫാന്റസി, കോമഡി, ടൈം ട്രാവൽ എന്നിവയെല്ലാം ഇടകലർത്തിയാണ് ഒരുക്കിയിരിക്കുന്നതെന്ന് ഇതിന്റെ ടീസർ, പോസ്റ്ററുകൾ എന്നിവയെല്ലാം സൂചിപ്പിക്കുന്നു. പ്രശസ്ത മലയാള സാഹിത്യകാരൻ എം മുകുന്ദൻ രചിച്ച കഥയെ അടിസ്ഥാനമാക്കിയൊരുക്കിയ ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ ഷംനാസും ചേർന്നാണ് മഹാവീര്യർ നിർമ്മിച്ചത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.