റേഡിയോ ജോക്കിയായും നടനായും ഇപ്പോൾ സംവിധായകനായുമെല്ലാം തമിഴിൽ ഏറെ കയ്യടി നേടുന്ന കലാകാരനാണ് ആർ ജെ ബാലാജി. എൻ ജെ ശരവണനൊപ്പം ചേർന്നാണ് ആർ ജെ ബാലാജി രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്തത്. അതിൽ തന്നെ അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ മൂക്കുത്തി അമ്മൻ സൂപ്പർ ഹിറ്റായി മാറിയിരുന്നു. അദ്ദേഹം തന്നെ രചിക്കുകയും പ്രധാന വേഷം ചെയ്യുകയും ചെയ്ത ഈ ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് നായികാ വേഷം ചെയ്തത്. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ വീട്ടിലെ വിശേഷമെന്ന ചിത്രവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രമായ ബദായി ഹോയുടെ തമിഴ് റീമേക്കായ ഈ ചിത്രം ഇപ്പോൾ മികച്ച വിജയമാണ് നേടുന്നത്. ഈ ചിത്രത്തിന്റെ വിജയത്തിന് പ്രേക്ഷകരോടും ചിത്രത്തിന്റെ അണിയറ പ്രവർത്തകരോടും നന്ദി പറയുന്നതിനിടയിൽ ആർ ജെ ബാലാജി വെളിപ്പെടുത്തിയ ഒരു കാര്യം ഏറെ ശ്രദ്ധ നേടുകയാണ്.
താൻ ദളപതി വിജയ്‌യോട് ഒരു കഥ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തിന് അത് ഒരുപാട് ഇഷ്ടമായെന്നും ആർ ജെ ബാലാജി വെളിപ്പെടുത്തുന്നു. കുറച്ചു വലിയ ചിത്രമായത് കൊണ്ട് തന്നെ സമയമെടുത്ത് ചെയ്യാനാണ് തീരുമാനമെന്നും അത് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും ആർ ജെ ബാലാജി പറഞ്ഞു. എപ്പോൾ വേണമെങ്കിലും വന്നു കഥ പറയാനും ഈ പ്രോജക്ടിന്റെ മുന്നോട്ടുള്ള വളർച്ചയെ കുറിച്ചും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം അദ്ദേഹം തന്നിട്ടുണ്ടെന്നും ആർ ജെ ബാലാജി വെളിപ്പെടുത്തി. പ്രേക്ഷകർ നമ്മുടെ മേൽ വെക്കുന്ന വിശ്വാസമാണ് നമ്മളെ നിലനിർത്തുന്നതെന്നും, അത്കൊണ്ട് തന്നെ അവരുടെ പ്രതീക്ഷകളെ സാധൂകരിക്കുന്ന ഒരു മികച്ച ചിത്രം ചെയ്യണമെന്നാണ് ആഗ്രഹമെന്നും ആർ ജെ ബാലാജി വെളിപ്പെടുത്തി. താൻ പറഞ്ഞ കഥ വലുതാണെന്ന് കണ്ടപ്പോൾ വിജയ് തന്നോട് പറഞ്ഞത്, താൻ പ്രതീക്ഷിച്ചത് ആർ ജെ ബാലാജി സ്റ്റൈലിലുള്ള ഹാസ്യവും ഫാമിലിയും എല്ലാമുള്ള വളരെ സിംപിളായ കഥയായിരുന്നെന്നാണ് എന്നും ബാലാജി കൂട്ടിച്ചേർത്തു.
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…
ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…
This website uses cookies.