ദളപതി വിജയ നായകനായി എത്തുന്ന വാരിസ് എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്ററുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ വൈകുന്നേരം റിലീസ് ചെയ്യുകയും വമ്പൻ ശ്രദ്ധ നേടുകയും ചെയ്തു. അതിൽ വളരെ സ്റ്റൈലിഷ് ആൻഡ് എക്സികുട്ടീവ് ലുക്കിലാണ് ദളപതി വിജയ്‌യെ കാണാൻ സാധിച്ചത്. ഇന്ന് രാവിലെ, ദളപതിയുടെ ജന്മദിന സ്പെഷ്യലായി ഇതിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. അതിൽ വളരെ ഫൺ മൂഡിൽ കുട്ടികൾക്കൊപ്പം അടിച്ചു പൊളിക്കുന്ന ദളപതിയുടെ ക്ലാസ് ലുക്കാണ് കണ്ടത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ തേർഡ് ലുക്ക് പോസ്റ്റർ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് മാസ്സ് ലുക്കിലാണ് ഈ പുതിയ പോസ്റ്ററിൽ ദളപതി വിജയ് എത്തിയിരിക്കുന്നത്. ബോസ് തിരിച്ചു വരുന്നു എന്നാണ് പോസ്റ്ററുകളിൽ കൊടുത്തിരിക്കുന്ന വാചകമെന്നതും ശ്രദ്ധേയമാണ്.
ദേശീയ പുരസ്‍കാരമടക്കം നേടിയ സൂപ്പർ ഹിറ്റ് മഹേഷ് ബാബു ചിത്രം മഹർഷിയുൾപ്പെടെ സംവിധാനം ചെയ്ത വംശിയാണ് വിജയ്‌യുടെ ഈ അറുപത്തിയാറാം ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ വംശി, ഹരി, അഹിഷോർ സോളമൻ എന്നിവർ ചേർന്ന് രചിച്ച ഈ പുതിയ ചിത്രത്തിന് സംഗീതമൊരുക്കുന്നത് എസ് തമൻ, കാമറ ചലിപ്പിക്കുന്നത് കാർത്തിക് പളനി, എഡിറ്റ് ചെയ്യാൻ പോകുന്നത് കെ എൽ പ്രവീൺ എന്നീ സാങ്കേതിക പ്രവർത്തകരാണ്. പ്രകാശ് രാജ്, പ്രഭു, ശാം, യോഗി ബാബു, ജയസുധ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്‌മിക മന്ദാനയും ഈ ചിത്രം നിർമ്മിക്കുന്നത് പ്രശസ്ത തെലുങ്കു നിർമ്മാതാവായ ദിൽ രാജുവുമാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.