സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രം ഇന്ന് മുതൽ റിലീസായി എത്തുകയാണ്. യുവ താരം ദുൽഖർ സൽമാൻ ആദ്യമായി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, ഉർവശി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ദുൽഖർ സൽമാൻ ആരംഭിച്ച വെ ഫെറർ ഫിലിംസിന്റെ ആദ്യ നിർമ്മാണ സംരംഭമാണ് ഈ ഫാമിലി എന്റെർറ്റൈനെർ. കേരളത്തിലെ നൂറിലധികം തീയേറ്ററുകളിൽ ഇന്ന് റിലീസ് ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള പ്ളേ ഹൌസ് റിലീസാണു വിതരണം ചെയ്തിരിക്കുന്നത്. അൽഫോൻസ് ജോസഫ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. കെ പി എ സി ലളിത, ലാലു അലക്സ്, സിജു വിൽസൺ, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം സുരേഷ് ഗോപി, ശോഭന എന്നിവരുടെ ഏറെക്കാലത്തിനു ശേഷമുള്ള ഒരു മടങ്ങി വരവ് കൂടിയാണ്.
ഇതിന്റെ ടീസർ, ട്രൈലെർ, വീഡിയോ സോങ് എന്നിവ വലിയ രീതിയിലാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടൈനറായിരിക്കും ഈ ചിത്രമെന്ന ഫീലാണ് ഇതിന്റെ ട്രൈലെർ നൽകുന്നത്. പ്രിയദർശന്റെ മകളായ കല്യാണി പ്രിയദർശന്റെ ആദ്യ മലയാളം റിലീസ് കൂടിയാണ് ഈ ചിത്രം. ഇനി മോഹൻലാൽ- പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം, വിനീത് ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ ചിത്രം ഹൃദയം എന്നിവയും കല്യാണി അഭിനയിച്ചു ഈ വർഷം റിലീസ് ചെയ്യാൻ പോകുന്ന ചിത്രങ്ങളാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.