[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അയ്യപ്പനും കോശിയും എത്തുന്നു ഇന്നു മുതൽ; വീണ്ടും ഹിറ്റടിക്കാൻ പൃഥ്വിരാജ്- സച്ചി- ബിജു മേനോൻ ടീം

യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ- ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകനും രചയിതാവുമായ സച്ചി ഒരുക്കിയ പുതിയ ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജ് റിട്ടയേർഡ് ഹവിൽദാർ കോശി ആയും ബിജു മേനോൻ പോലീസ് കോൺസ്റ്റബിൾ അയ്യപ്പൻ ആയും എത്തുന്ന ഈ ചിത്രം അനാർക്കലിക്ക് ശേഷം സച്ചി രചിച്ചു സംവിധാനം ചെയ്ത ചിത്രമാണ്. ഒരു മാസ്സ് ചിത്രമായി ഒരുക്കിയിരിക്കുന്ന അയ്യപ്പനും കോശിയും നിർമ്മിച്ചിരിക്കുന്നത് ഗോൾഡ് കോയിൻ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ സംവിധായകൻ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ്. രഞ്ജിത് ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തിന് കൂടി ജീവൻ നൽകുന്നുണ്ട്. പൃഥ്വിരാജ് കഥാപാത്രമായ കോശിയുടെ അപ്പനായ കുര്യനായാണ് രഞ്ജിത് ഈ ചിത്രത്തിലഭിനയിക്കുന്നതു. ഇന്ന് കേരളത്തിൽ വമ്പൻ റിലീസായി എത്തുന്ന ഈ ചിത്രം പൃഥ്വിരാജിന് തുടർച്ചയായ രണ്ടാം വിജയം നൽകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

സച്ചി രചിച്ചു ലാൽ ജൂനിയർ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസെൻസ് എന്ന പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമൂട് ചിത്രം ഡിസംബർ മാസത്തിൽ റിലീസ് ചെയ്യുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. അട്ടപ്പാടിയിൽ ഷൂട്ട് ചെയ്തിരിക്കുന്ന അയ്യപ്പനും കോശിയും എന്ന ഈ ചിത്രത്തിൽ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. അന്ന രാജൻ, സാബു മോൻ, അനിൽ നെടുമങ്ങാട് തുടങ്ങി ഒട്ടേറെ പേര് ഈ ചിത്രത്തിന്റെ ഭാഗമാണ്. സുദീപ് ഇളമൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ജേക്സ് ബിജോയ് ആണ്. ഇതിലെ രണ്ടു ഗാനങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. കൂടാതെ ഇതിന്റെ ട്രെയ്‌ലറും വലിയ പ്രതികരണമാണ് നേടിയത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.