ധനുഷിന്റെ ഏറ്റവും വലിയ ജനപ്രിയ സിനിമകളിൽ ഒന്നാണ് ‘മാരി’. ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ വില്ലൻ വേഷത്തിലെത്തുന്നത് മലയാളികളുടെ പ്രിയ നടനായ ടൊവിനോ തോമസ് ആണ്. ഇവരോടൊപ്പം വരലക്ഷ്‍മി ശരത്കുമാറും ഒരു പ്രധാനവേഷത്തെ അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതേസമയം മാരി2 വിലെ മറ്റ് കഥാപാത്രങ്ങൾ ആരെല്ലാമാണെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകരിപ്പോൾ.
ടൊവിനോ വില്ലൻ വേഷത്തിലെത്തുന്നു എന്നതുകൊണ്ടുതന്നെ ചിത്രത്തെക്കുറിച്ച് മലയാളി ആരാധകർക്കും പ്രതീക്ഷകൾ ഏറെയാണ്. ടൊവിനോയെ ചിത്രത്തിൽ എത്തിക്കാനായതിൽ സന്തോഷമുണ്ടെന്നും താനെഴുതിയതിൽ എക്കാലത്തെയും ഇഷ്ടകഥാപാത്രങ്ങളിൽ ഒന്നാണ് ഇതെന്നും സംവിധായകൻ ബാലാജി മോഹൻ മുൻപ് വ്യക്തമാക്കിയിരുന്നു.
2015ലാണ് ‘മാരി’ പുറത്തിറങ്ങിയത്. വലിയ ഹൈപ്പിൽ റിലീസ് ചെയ്ത ചിത്രത്തിന് പക്ഷെ ശരാശരി അഭിപ്രായം മാത്രമാണ് നേടാനായത്. അതേസമയം മാരി എന്ന കഥാപാത്രത്തിന് കിട്ടിയ വലിയ സ്വീകാര്യതയാണ് ചിത്രത്തിന്‍റെ അടുത്ത ഭാഗം റിലീസ് ചെയ്യുവാൻ തങ്ങളെ പ്രേരിപ്പിച്ചതെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്. കാജൽ അഗർവാൾ നായികയായെത്തിയ ‘മാരി’യിൽ വില്ലൻ വേഷത്തിലെത്തിയത് വിജയ് യേശുദാസ് ആയിരുന്നു. അനിരുദ്ധ് രവിചന്ദറായിരുന്നു സംഗീത സംവിധാനം. എന്നാൽ ‘മാരി 2’വിൽ യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം നിർവഹിക്കുന്നത്. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ് നിർമ്മിക്കുന്ന മാരി2 ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.