[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

‘മായാനദി’ കവിത പോലെ മനോഹരം; ചിത്രത്തിനെ പ്രശംസിച്ച് പ്രിയദർശൻ

ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ‘മായാനദി’ എന്ന ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ ചിത്രത്തിന് പ്രശംസയുമായി സംവിധായകൻ പ്രിയദർശൻ. മായാനദി ഒരു സിനിമയാണെന്ന് തോന്നുന്നില്ലെന്നും കവിത പോലെ മനോഹരമാണ് ഈ ചിത്രമെന്നും പ്രിയദർശൻ പറയുകയുണ്ടായി.

സാധാരണ സംഭാഷണങ്ങളാണ് ചിത്രത്തിലുള്ളത്. കണ്ടിരുന്നപ്പോള്‍ ഒരു സിനിമയാണെന്ന് തോന്നിയതേയില്ല. നടക്കുന്ന സംഭവത്തിനൊപ്പം പോകുന്നത് പോലെ തോന്നി. ശ്യാം പുഷ്‌ക്കറിന്റെ സംഭാഷണങ്ങള്‍ സ്വാഭാവികമായിരുന്നുവെന്നും മലയാള സിനിമ കണ്ടിട്ടുള്ളതില്‍വെച്ച് മികച്ച ഛായാഗ്രഹണങ്ങളില്‍ ഒന്നാണിതെന്നും പ്രിയദർശൻ വ്യക്തമാക്കുന്നു. വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആഷിക്ക് അബുവാണ് പ്രിയദര്‍ശന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ശ്യാം പുഷ്‌ക്കര്‍, ദിലീഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് മായാനദിയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. ജയേഷ് മോഹനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ഐശ്വര്യാ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ലിയോണാ ലിഷോയി, ഹരീഷ് ഉത്തമന്‍, സൗബിന്‍ ഷാഹിര്‍, തുടങ്ങിയ അഭിനേതാക്കള്‍ക്കൊപ്പം യുവസംവിധായകരായ ബേസില്‍ ജോസഫും ലിജോ ജോസ് പല്ലിശ്ശേരിയും മായാനദിയില്‍ വേഷമിടുന്നുണ്ട്. ആദ്യദിവസങ്ങളിൽ ചിത്രത്തിനെതിരെ നിരവധി വിമർശനങ്ങൾ ഉണ്ടായെങ്കിലും ഇതെല്ലാം മറികടന്ന് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിരിക്കുകയാണ് മായാനദി.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.