[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഫഹദിനൊപ്പം ബോളിവുഡ് ടീം; പ്രതീക്ഷകൾ വർധിപ്പിച്ച് ‘കാർബൺ’

ദയ, മുന്നറിയിപ്പ് ചിത്രങ്ങൾക്ക് ശേഷം വേണു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘കാർബൺ’. ഫഹദ് ഫാസിൽ നായകനാകുന്ന ഈ ചിത്രം ഒട്ടേറെ പ്രത്യേകതകളുമായിട്ടാണ് അണിയറയിൽ ഒരുങ്ങുന്നത്. വേണുവിന്‍റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു കൊമേര്‍ഷ്യല്‍ ചിത്രമാണ് ‘കാർബൺ’. തലാഷ്, ജോണ്‍ ജാനെ, ഡോണ്‍, ഫ്രീക്കി ചക്ര, ജബ് ഹാരി മെറ്റ് സേജൽ, ഫുക്രി, റയീസ് എന്നീ ബോളിവുഡ് ചിത്രങ്ങളുടെ ക്യാമറാമാനായ കെ.യു. മോഹനനാണ് ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

ദേശീയ പുരസ്‌കാര ജേതാവായ സംഗീത സംവിധായകന്‍ വിശാല്‍ ഭരദ്വാജ് 19 വര്‍ഷത്തിന് ശേഷം മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട് കാര്‍ബണിന്. നിരവധി ഹിറ്റ് ബോളിവുഡ് ഗാനങ്ങളിലൂടെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന സംഗീത സംവിധായകനാണ് വിശാൽ ഭരദ്വാജ്. ഇതിനു മുൻപ് വേണു തന്നെ ഒരുക്കിയ ദയ എന്ന ചിത്രത്തിന് മാത്രമാണ് വിശാൽ മലയാളത്തിൽ സംഗീതം നൽകിയിരിക്കുന്നത്.

കാടിന്റെ പശ്ചാത്തലത്തിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ മണികണ്ഠൻ ആചാരി, ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, നെടുമുടി വേണു എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹണി ബീ എന്ന സൂപ്പർഹിറ്റ് സിനിമ നിർമ്മിച്ച സിബി തൊട്ടുപുറം ആണ് ഈ സിനിമ നിർമ്മിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.