[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രിന്റോക്ക് ജോലി വാഗ്ദാനം ചെയ്ത കസബ പ്രൊഡ്യൂസർ സോഷ്യൽ മീഡിയയിൽ സ്റ്റാർ.

ഇപ്പോൾ മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയം ആണ് നടി പാർവതി കസബ എന്ന ചിത്രത്തിനും അതിലെ നായകൻ മെഗാ സ്റ്റാർ മമ്മൂട്ടിക്കും എതിരെ നടത്തിയ വിമർശനം. പാർവതി മമ്മൂട്ടിക്കെതിരെ നടത്തിയ വിമർശനത്തെ തുടർന്നു മമ്മൂട്ടി ആരാധകരും സിനിമാ മേഖലയിൽ നിന്നുള്ള ചിലരും പാർവതിക്കെതിരെ രൂക്ഷമായി തന്നെ പ്രതികരിച്ചിരുന്നു. മമ്മൂട്ടി ആരാധകരിൽ ചിലർ പാർവതിക്കെതിരെ ഓൺലൈൻ അധിക്ഷേപവുമായ രംഗത്ത് വരികയും പാർവതി അതിനെതിരെ പോലീസിൽ പരാതിപ്പെടുകയും ചെയ്തു. അതിന്റെ ഫലമായി പ്രിന്റോ എന്നൊരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മമ്മൂട്ടി ഫാൻ ആയ പ്രിന്റോവിനെ അറസ്റ്റ് ചെയ്തതിനു ശേഷം പിന്നീട് പോലീസ് വിട്ടയക്കുകയും ചെയ്തെങ്കിലും പുതിയ അറസ്റ്റുകൾ ഈ വിഷയത്തിൽ വീണ്ടും ഉണ്ടായേക്കും എന്നാണ് സൂചനകൾ പറയുന്നത്. എന്നാൽ ഈ വിഷയവുമായി ബന്ധപെട്ടു സോഷ്യൽ മീഡിയയിൽ ഇപ്പോൾ സ്റ്റാർ ആയതു കസബ എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസർ ആയ ജോബി ജോർജ് ആണ്.

പോലീസ് അറസ്റ്റ് ചെയ്തു പിന്നീട് വിട്ടയച്ച പ്രിന്റോക്ക് സോഷ്യൽ മീഡിയ വഴി ജോബി ജോർജ് ജോലി വാഗ്ദാനം ചെയ്താണ് ആരാധകരുടെയും സിനിമാ പ്രേമികളുടെയും കയ്യടി നേടിയത്. പ്രിന്റോയുടെ നമ്പർ തരികയാണെങ്കിലോ അല്ലെങ്കിൽ തന്റെ വീട്ടിലോ ഓഫീസിലോ വന്നു പ്രിന്റോ തന്നെ കാണുകയാണെകിലോ പ്രിന്റോക്ക് ജോലി കൊടുക്കാം എന്നാണ് ജോബി ജോർജ് പറഞ്ഞിരിക്കുന്നത്. ഇന്ത്യയിലോ ദുബായിലോ, ഓസ്‌ട്രേലിയയിലോ, യു കെ യിലോ എവിടെയാണെങ്കിലും താൻ ജീവിച്ചിരിക്കുന്ന അത്രയും നാൾ പ്രിന്റോക്കു ജോലി ഉണ്ടാകും എന്നാണ് ജോബി ജോർജ് പറഞ്ഞിരിക്കുന്നത്. ഏതായാലും ഈ ജോലി വാഗ്ദാനം ചെയ്തതോടെ സോഷ്യൽ മീഡിയ കയ്യടികളുമായി ജോബി ജോർജിന് ഒപ്പമാണ്. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ആണ് കസബ നിർമ്മിച്ചത്. മമ്മൂട്ടിയുടെ അടുത്ത ചിത്രമായ അബ്രഹാമിന്റെ സന്തതികൾ നിർമ്മിക്കുന്നതും ജോബി ജോർജ് തന്നെയാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.