ധനുഷിന്റെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വെട്രിമാരൻ ഒരുക്കിയ വട ചെന്നൈയുടെ പ്രീമിയർ പിൻഗ്യായോ ക്രൗചിങ് ടൈഗർ ഹിഡൻ ഡ്രാഗൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നടന്നു. അവിടുത്തെ ഗാല സെക്ഷനിൽ ആണ് വട ചെന്നൈയുടെ പ്രീമിയർ നടന്നത്. പ്രീമിയർ ഷോ കണ്ട എല്ലാവരിൽ നിന്നും ഗംഭീര പ്രതികരണം ആണ് ഈ ചിത്രത്തിന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. തമിഴ് സിനിമയുടെ ഗോഡ് ഫാദർ എന്നാണ് വട ചെന്നൈയെ കുറിച്ച് പ്രശസ്തരായ നിരൂപകർ അഭിപ്രായപ്പെടുന്നത്. ലോക സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന ദി ഗോഡ് ഫാദറും ആയുള്ള താരതമ്യം പോലും ഈ ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ്.
ലോക പ്രശസ്തനായ ജാപ്പനീസ് സംവിധായകനായ തകേശി മിയ്ക്കയുടെ ക്ലാസ്സിക് ചിത്രങ്ങളുമായും വട ചെന്നൈയെ നിരൂപകർ താരതമ്യപ്പെടുത്തുന്നുണ്ട്. അതിഗംഭീരമായ ആക്ഷൻ സീക്വൻസുകൾ ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് അവർ പറയുന്നത്. അതുപോലെ ചിത്രത്തിൽ ഉടനീളം കാണപ്പെടുന്ന അതിതീവ്രമായ എനർജിയും വട ചെന്നൈയെ വേറിട്ട് നിർത്തുന്നു എന്നാണ് നിരൂപക പ്രതികരണം സൂചിപ്പിക്കുന്നത്. പിൻഗ്യായോ ക്രൗചിങ് ടൈഗർ ഹിഡൻ ഡ്രാഗൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ സെക്കന്റ് എഡിഷൻ ആണ് ഇത്തവണ നടന്നത്. ചൈനയിലെ ഷാങ്ക്സി പ്രൊവിൻസിലെ യുണൈറ്റഡ് നേഷൻസ് ഹെറിറ്റേജ് ടൌൺ ഓഫ് പിൻഗ്യാവോയിൽ ആണ് ഈ ചലച്ചിത്രമേള നടക്കുന്നത്. ധനുഷിനെ നായകനാക്കി പൊല്ലാതവൻ എന്ന ചിത്രമൊരുക്കി അരങ്ങേറിയ വെട്രിമാരൻ ആറു ദേശീയ അവാർഡുകൾ നേടിയ ധനുഷ് ചിത്രമായ ആടുകളവും ഒരുക്കിയിരുന്നു. ആൻഡ്രിയ, ഐശ്വര്യ രാജേഷ്, സമുദ്രക്കനി, അമീർ, ഡാനിയൽ ബാലാജി തുടങ്ങി ഒരു വലിയ താര നിര തന്നെ വട ചെന്നൈയിൽ അണിനിരക്കുന്നുണ്ട്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…
പാന് ഇന്ത്യന് ബ്ലോക്ക് ബസ്റ്ററായ മാര്ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
This website uses cookies.