[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ചെക്ക ചിവന്ത വാനത്തിന്റെ വിജയാഘോഷത്തിൽ പങ്കെടുത്തതിന്റെ സന്തോഷം പങ്കു വെച്ചു അപ്പാനി രവി..!

ഇന്ത്യൻ സിനിമയിലെ മാസ്റ്റർ ഡിറക്ടർമാരിൽ ഒരാളായ മണി രത്‌നം സംവിധാനം ചെയ്ത ചെക്ക ചിവന്ത വാനം എന്ന ചിത്രം കഴിഞ്ഞ മാസം ആണ് റിലീസ് ചെയ്തത്. ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ഈ ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയം നേടി. പരാജയങ്ങളിൽ പെട്ട് ഉഴറിയിരുന്ന മണി രത്‌നം എന്ന സംവിധായകന്റെ ഒരു തിരിച്ചു വരവായിരുന്നു ഈ ചിത്രം. അരവിന്ദ് സ്വാമി, ചിമ്പു, വിജയ് സേതുപതി, അരുൺ വിജയ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൽ മലയാള നടൻ അപ്പാനി ശരത്തും ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആ കഥാപാത്രം ശരത്തിനു ഏറെ പ്രശംസയും നേടി കൊടുത്തു. മണി രത്‌നം ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷം ശരത് തന്റെ ഫേസ്ബുക് പേജിലൂടെ നേരത്തെ പങ്കു വെച്ചിരുന്നു.

ഇപ്പോൾ ഈ ചിത്രത്തിന്റെ വിജയാഘോഷത്തിലും പങ്കെടുത്ത അപ്പാനി ശരത് അതിന്റെ ദൃശ്യങ്ങളും തന്റെ ഫേസ്ബുക് പേജിലൂടെ പങ്കു വെക്കുകയും തന്റെ സന്തോഷം അറിയിക്കുകയും ചെയ്തു. മണി രത്‌നം, അരവിന്ദ് സ്വാമി, വിജയ് സേതുപതി, സന്തോഷ് ശിവൻ എന്നിവർക്കൊപ്പമുള്ള തന്റെ സെൽഫികളും അപ്പാനി ശരത് ഫേസ്ബുക് പോസ്റ്റിന്റെ ഭാഗം ആക്കിയിട്ടുണ്ട്. സന്തോഷ് ശിവൻ ആയിരുന്നു ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത്. മദ്രാസ് ടാകീസ് , ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ മണി രത്‌നം, എ സുഭാസ്കരൻ എന്നിവർ ആണ് ഈ ചിത്രം നിർമ്മിച്ചത്. ഈ ചിത്രം കൂടാതെ വിശാൽ നായകനായ സണ്ടക്കോഴി 2 എന്ന തമിഴ് ചിത്രത്തിലും അപ്പാനി ശരത് അഭിനയിച്ചിരുന്നു. ആ ചിത്രം വരുന്ന ആഴ്ച കേരളത്തിൽ റിലീസ് ചെയ്യും.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.