ആഷിഖ് അബു തന്റെ റിലീസിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന വൈറസ് എന്ന ചിത്രത്തിന്റെ തിരക്കിലാണ്, ഈദിന് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തും. വൈറസിന് ശേഷം ആഷിഖ് അബുവിന്റെ അടുത്ത ചിത്രത്തിന് വേണ്ടി ഉണ്ണി ആർ ആയിരിക്കും തിരക്കഥ രചിക്കുന്നത്. ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത് സൗബിൻ ഷാഹിറായിരിക്കും. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ആഷിഖ് അബു തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. ചിത്രത്തിന്റെ ജോണറോ മറ്റ് അണിയറ പ്രവർത്തകരെ കുറിച്ചോ ഒന്നും തന്നെ സംവിധായകൻ പുറത്തുവിട്ടിട്ടില്ല. ഈ വർഷം അവസാനത്തോട് കൂടി ചിത്രീകരണം ആരംഭിക്കും.
ഉണ്ണി ആറിന്റെ തിരക്കഥയിൽ ആദ്യമായാട്ടായിരിക്കും ആഷിഖ് അബു ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. ഉണ്ണി ആറിന്റെ തിരക്കഥയിൽ കോട്ടയം കുർബാന, ദുൽഖർ- ലാൽ ജോസ് ടീമിന്റെ ഒരു ഭയങ്കര കാമുകൻ എന്നീ ചിത്രങ്ങൾ അണിയറയിലുണ്ട്. മലയാള സിനിമയിൽ ഇപ്പോൾ വളരെ തിരക്കേറിയ നടൻ കൂടിയാണ് സൗബിൻ. റഷ്യയിൽ ഇപ്പോൾ ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് സൗബിൻ. അടുത്തിടെ സന്തോഷ് ശിവൻ ചിത്രമായ ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിൽ അഭിനയിക്കുകയുണ്ടായി. ജോൺ പോൾ ജോർജിന്റെ അമ്പിളി, സിദ്ധാർഥ് ഭരതന്റെ ജിന്ന്, ഭരതന്റെ ജൂതൻ തുടങ്ങി ഒരുപാട് ചിത്രങ്ങളിൽ സൗബിൻ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.