മലയാളത്തിന്റെ യുവ താരം ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മേപ്പടിയാൻ. നവാഗതനായ വിഷ്ണു മോഹൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചതും ഉണ്ണി മുകുന്ദൻ തന്നെയാണ്. ഉണ്ണി മുകുന്ദൻ ഫിലിമ്സിന്റെ ബാനറിൽ അദ്ദേഹം ആദ്യമായി നിർമ്മിച്ച ചിത്രമാണ് മേപ്പടിയാൻ. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റ് ആയും മേപ്പടിയാൻ മാറി. ഇപ്പോഴിതാ കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, മേപ്പടിയാൻ കാണാം എന്ന് തനിക്കു വാക്ക് നൽകിയതായി അറിയിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. മുഖ്യമന്ത്രി പിണറായി വിജയനെ ദുബായിൽ വെച്ചാണ് ഉണ്ണി മുകുന്ദൻ സന്ദർശിച്ചത്. അതിന്റെ സന്തോഷം ഉണ്ണി മുകുന്ദൻ തന്റെ സാമൂഹമാധ്യമ അക്കൗണ്ടുകൾ വഴി പങ്കു വെച്ചു. അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്കു വെച്ച ഉണ്ണി മുകുന്ദൻ, ഈ ചിത്രം കാണാമെന്നു അദ്ദേഹം വാക്ക് നൽകിയ കാര്യവും കുറിക്കുന്നു.
മുഖ്യമന്ത്രിക്കൊപ്പം ഭക്ഷണം കഴിക്കാനായതിലെ സന്തോഷവും പങ്കു വെച്ച ഉണ്ണി, തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഓർമകളിലൊന്നാണിതെന്നും പറയുന്നു. ഈ കൂടിക്കാഴ്ച ഒരുക്കി തന്നതിന് ജോൺ ബ്രിട്ടാസ് എം പി ക്കും ഉണ്ണി മുകുന്ദൻ നന്ദി പറയുന്നുണ്ട്. സംസ്ഥാനത്തിന്റെ ഏത് ആവശ്യത്തിനും താൻ ഒപ്പമുണ്ടാകുമെന്നും തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ ഉണ്ണി കുറിച്ചിട്ടുണ്ട്. ദുബായിലെ എക്സ്പോ 2020-ൽ ഉണ്ണി മുകുന്ദൻ നിർമിച്ച് നായകനായ മേപ്പടിയാൻ പ്രദർശിപ്പിക്കും. നാളെ വൈകിട്ട് ഇന്ത്യൻ പവലിയനിലെ ഫോറം ലെവൽ 3-ൽ ആണ് ഈ ചിത്രം പ്രദർശിപ്പിക്കുക. ഒരു മലയാള ചലച്ചിത്രം ദുബായ് എക്സ്പോ 2020-ൽ പ്രദർശിപ്പിക്കുന്നത് ആദ്യമായാണ് എന്ന പ്രത്യേകതയുമുണ്ട്. മുഖ്യമന്ത്രിക്ക് നല്ല ആരോഗ്യമുണ്ടാകട്ടെയെന്നും ഊർജസ്വലതയോടെ പ്രവർത്തിക്കാനാകട്ടെയെന്നും തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർക്കുന്നുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.