സ്വവർഗാനുരാഗത്തിന്റെ കഥ പറയുന്ന ചിത്രങ്ങൾ ഇപ്പോൾ ഇന്ത്യൻ സിനിമയിൽ കൂടുതലായി എത്തുന്നുണ്ട്. ചിലതു ഹാസ്യത്തിന്റെ ട്രാക്കിലൂടെ ആണ് കഥ പറയുന്നത് എങ്കിൽ, ചിലതിൽ വളരെ സീരിയസ് ആയും വൈകാരികമായുമാണ് കഥ മുന്നോട്ടു പോകുന്നത്. അത്കൊണ്ട് തന്നെ അത്തരം ചിത്രങ്ങൾ ചില വിവാദങ്ങളിൽ ചെന്ന് ചാടാറുമുണ്ട്. അത്തരം പരീക്ഷണ സിനിമകളും ഹൃസ്വ ചിത്രങ്ങളുമെല്ലാം ഇപ്പോൾ മലയാളത്തിലും ഉണ്ടാവുന്നുണ്ട്. അത്തരമൊരു ചിത്രമാണ് വൈകാതെ റിലീസ് ചെയ്യാൻ പോകുന്ന ഹോളി വൗണ്ട്. അശോക് ആർ നാഥ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പോൾ വൈക്ലിഫ് ആണ്. ചെറുപ്പം മുതൽ പ്രണയത്തിലായിരുന്ന രണ്ടു യുവതികൾ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കണ്ടു മുട്ടുന്നത് ആണ് ഹോളി വൗണ്ട് എന്ന ചിത്രത്തിന്റെ പ്രമേയത്തിന്റെ ഒരു ഭാഗം. അതിനൊപ്പം അവർ രണ്ടു പേരുടെയും ഇപ്പോഴത്തെ ജീവിതം എങ്ങനെയെന്നും അവർ പണ്ട് എങ്ങനെ ആയിരുന്നു എന്നും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നുണ്ട് എന്നാണ് ഇതിന്റെ ട്രൈലെർ കാണിച്ചു തരുന്നത്.
മികച്ച ശ്രദ്ധ നേടിയ ട്രെയിലറിന് ശേഷം ഇപ്പോൾ ഒരു ടീസർ കൂടി പുറത്തു വന്നിരിക്കുകയാണ്. ഇതും മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. ജാനകി സുധീർ, അമൃത, സാബു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. മരക്കാർ അര്ബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയ റോണി റാഫേൽ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ഉണ്ണി മടവൂർ ആണ്. വിപിൻ മണ്ണൂർ ആണ് ഇതിന്റെ എഡിറ്റർ. മോഹൻലാൽ, സുകുമാരി എന്നിവർ അഭിനയിച്ച മിഴികൾ സാക്ഷി, അതുപോലെ ആന്തോളജി ചിത്രമായ ക്രോസ്സ് റോഡിലെ ഒരു ചിത്രം എന്നിവ ഒരുക്കി ശ്രദ്ധ നേടിയിട്ടുള്ള സംവിധായകൻ ആണ് അശോക് ആർ നാഥ്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.