[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

മനസ്സ് കീഴടക്കിയ പൊട്ടു തൊട്ട പൗർണമി; ഹൃദയത്തിലെ ഏറ്റവും പുതിയ ഗാനമെത്തി; വീഡിയോ കാണാം..!

ബ്ലോക്ക്ബസ്റ്റർ വിജയം നേടി കേരളത്തിൽ ട്രെൻഡ് സെറ്റർ ആയി കുതിക്കുകയാണ് പ്രണവ് മോഹൻലാൽ നായകനായ ഹൃദയം എന്ന ചിത്രം. വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം അമ്പതു കോടി ക്ലബിലേക്കാണ് ഇപ്പോൾ കുതിക്കുന്നത്‌. വിനീത് ശ്രീനിവാസന്റെ തിരക്കഥയും സംവിധാനവും, പ്രണവ് മോഹൻലാൽ നടത്തിയ ഗംഭീര പ്രകടനം, ഹിഷാം അബ്ദുൽ വഹാബ് ഈണം നൽകിയ ഗാനങ്ങൾ എന്നിവയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റുകൾ. ഒപ്പം കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ, അശ്വത് ലാൽ, കലേഷ് രാമാനന്ദ്, ജോണി ആന്റണി, വിജയ രാഘവൻ, അജു വർഗീസ്, ഒട്ടേറെ പുതുമുഖങ്ങൾ എന്നിവർ നടത്തിയ മികച്ച പ്രകടനവും ഈ ചിത്രത്തിന്റെ ശ്കതി ആയി മാറി. പതിനഞ്ചു പാട്ടുകൾ ഉള്ള ഈ ചിത്രത്തിലെ ആ പതിനഞ്ചു പാട്ടുകളും സൂപ്പർ ഹിറ്റാവുക എന്ന അപൂർവതയും ഈ ചിത്രത്തിന് ഗുണമായി വന്നു.

ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു സൂപ്പർ ഹിറ്റ് പാട്ടായ പൊട്ടു തൊട്ട പൗർണമിയുടെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. പ്രണവ് മോഹൻലാൽ – കല്യാണി പ്രിയദർശൻ എന്നിവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. സച്ചിൻ ബാലു, മേഘ ജോസ് കുട്ടി എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്നു ഈ ഗാനത്തിന് വരികൾ രചിച്ചത് കൈതപ്രം ദാമോദരൻ നമ്പൂതിരിപ്പാടാണ്. വിശ്വജിത് ഒരുക്കിയ മനോഹരമായ ദൃശ്യങ്ങളും അതുപോലെ രഞ്ജൻ അബ്രഹാമിന്റെ എഡിറ്റിംഗും ഈ ചിത്രത്തെ മനോഹരമാക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചത്. മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റാണ് ഇപ്പോൾ ഹൃദയം എന്ന ചിത്രം.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.