മലയാളത്തിലെ യുവ താരങ്ങളിൽ പ്രധാനിയാണ് ഉണ്ണി മുകുന്ദൻ. മലയാളത്തിന്റെ മസിൽ അളിയൻ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ഉണ്ണി മുകുന്ദൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമായി മാറിയ ആളാണ്. ഒട്ടേറെ ചിത്രങ്ങളിൽ നായകനായും വില്ലനായുമെല്ലാം അഭിനയിച്ചിട്ടുള്ള ഉണ്ണി, അന്യ ഭാഷാ ചിത്രങ്ങളിലും പോയി കയ്യടി നേടിയ നടൻ ആണ്. മോഹൻലാൽ- ജൂനിയർ എൻ ടി ആർ ടീം അഭിനയിച്ച ജനത ഗാരേജിലെ വില്ലൻ വേഷം തെലുങ്കിൽ ഉണ്ണി മുകുന്ദന് വലിയ ശ്രദ്ധ നേടിക്കൊടുത്തിരുന്നു. വലിയൊരു മോഹൻലാൽ ആരാധകൻ ആയ ഉണ്ണി മുകുന്ദൻ പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണ് മോഹൻലാലിനൊപ്പം മലയാളത്തിലും അഭിനയിക്കാൻ കാത്തിരിക്കുകയാണ് താനെന്നു. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സത്യമാണെങ്കിൽ തുടർച്ചയായി രണ്ടു മോഹൻലാൽ ചിത്രങ്ങളുടെ ഭാഗമായി എത്താനൊരുങ്ങുകയാണ് ഉണ്ണി മുകുന്ദൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന മോഹൻലാൽ ചിത്രത്തിലും ജീത്തു ജോസഫ് ഒരുക്കാൻ പോകുന്ന 12ത് മാൻ എന്ന മോഹൻലാൽ ചിത്രത്തിലും ആണ് ഉണ്ണി മുകുന്ദൻ അഭിനയിക്കാൻ പോകുന്നത് എന്നാണ് കാൻ ചാനൽ എന്ന ഓൺലൈൻ മീഡിയ റിപ്പോർട്ട് ചെയ്യുന്നത്.
ബ്രോ ഡാഡിയിൽ അഭിനയിക്കാൻ ഈ മാസം ഇരുപത്തിയഞ്ചിന് ഹൈദരാബാദിലെ ലൊക്കേഷനിൽ ഉണ്ണി എത്തുമെന്നാണ് അറിയുന്നത്. ജീത്തു ജോസഫ് ഒരുക്കുന്ന 12ത് മാൻ ഓഗസ്റ്റ് ആദ്യ വാരം ആരംഭിക്കും എന്നുള്ള വിവരങ്ങൾ ആണ് ലഭിക്കുന്നത്. ബ്രോ ഡാഡി ഒരു കമ്പ്ലീറ്റ് കോമഡി ഫാമിലി എന്റെർറ്റൈനെർ ആണെങ്കിൽ ജീത്തു ജോസഫ് ചിത്രം ഒരു മിസ്റ്ററി ത്രില്ലർ ആയിരിക്കും. ബ്രോ ഡാഡിയുടെ ആദ്യ കാസ്റ്റിംഗ് ലിസ്റ്റില്‍ ഉണ്ണിമുകുന്ദന്‍ ഉണ്ടായിരുന്നില്ലെങ്കിലും ചിത്രത്തിൽ പ്രാധാന്യമുള്ള ഒരു ചെറിയ വേഷം വന്നപ്പോൾ പൃഥ്വിരാജ് ഉണ്ണിയെ വിളിക്കുകയായിരുന്നു. പൃഥ്വിരാജ് നായകനായ രവി കെ ചന്ദ്രൻ ചിത്രം ഭ്രമത്തിലും ഉണ്ണി മുകുന്ദൻ അടുത്തിടെ അഭിനയിച്ചിരുന്നു. പൃഥ്വിരാജ്, ലാലു അലക്സ്, കനിഹ, മീന, കല്യാണി പ്രിയദർശൻ, സൗബിൻ ഷാഹിർ, ജഗദീഷ് എന്നിവരാണ് ബ്രോ ഡാഡിയിലെ മറ്റു താരങ്ങൾ.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.