[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദളപതി വിജയ്‌യുടെ വില്ലൻ ആയി അഭിനയിക്കാൻ ആഗ്രഹം; മനസ്സ് തുറന്ന് ആര്യ..!

തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചതിന്റെ സന്തോഷത്തിൽ ആണ് നടൻ ആര്യ. പാ രഞ്ജിത് ഒരുക്കിയ സർപാട്ട പരമ്പര എന്ന ചിത്രം രണ്ടു ദിവസം മുൻപാണ് ആമസോണ് പ്രൈം റിലീസ് ആയി എത്തിയത്. ഗംഭീര പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടിയ ഈ ചിത്രം ഇപ്പോൾ ദേശീയ തലത്തിൽ വരെ ട്രെൻഡിങ് ആണ്. കബിലൻ എന്ന കേന്ദ്ര കഥാപാത്രമായി ആര്യയുടെ അതിഗംഭീര പ്രകടനം ആണ് ഈ ചിത്രത്തിൽ നമ്മുക്ക് കാണാൻ സാധിക്കുന്നത്. ചിത്രം വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിനൊപ്പം തനിക്ക് ഒരു കുഞ്ഞു ജനിച്ചതിന്റെ ആഹ്ലാദത്തിൽ കൂടിയാണ് ആര്യ. ആര്യ- സായ്‌യേഷ ദമ്പതികൾക്ക് ഒരു പെണ്കുട്ടി ജനിച്ച വിവരം ആര്യയുടെ അടുത്ത സുഹൃത്തായ നടൻ വിശാൽ ആണ് പുറത്തു വിട്ടത്. വിശാലിന്റെ വില്ലൻ ആയി ആര്യ അഭിനയിക്കുന്ന എനിമി എന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ് ഇപ്പോൾ.

വിശാലിന്റെ വില്ലൻ ആയി അഭിനയിച്ചത്‌ പോലെ വേറെ ആരുടെ കൂടെയാണ് തമിഴിൽ വില്ലനായി അഭിനയിക്കാൻ ആഗ്രഹം എന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് ആര്യ. തല അജിത് സാറിന്റെ വില്ലൻ ആയി താൻ അഭിനയിച്ചു കഴിഞ്ഞു എന്നും, ഇനി ആഗ്രഹം ദളപതി വിജയ്‌യുടെ വില്ലൻ ആയി അഭിനയിക്കാൻ ആണെന്നും ആര്യ പറയുന്നു. അതിനുള്ള അവസരം ലഭിച്ചാൽ തീർച്ചയായും ചെയ്യും എന്നും ആര്യ പറഞ്ഞു. കേരളത്തിൽ ജനിച്ച ആര്യ തമിഴ് സിനിമയിലൂടെയാണ് താരമായി മാറിയത്. മലയാളത്തിൽ ഉറുമി, ദി ഗ്രേറ്റ് ഫാദർ, പതിനെട്ടാം പടി എന്നീ ചിത്രങ്ങളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

3 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

4 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.