മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാൾ ആണ് അൽഫോൻസ് പുത്രൻ. നേരം, പ്രേമം എന്നീ ചിത്രങ്ങൾ ഒരുക്കിയ അദ്ദേഹം പ്രേമം എന്ന ചിത്രം നേടിയ മെഗാ വിജയത്തോടെ തെന്നിന്ത്യ മുഴുവൻ പ്രശസ്തനായി മാറി. 2015 ഇൽ റിലീസ് ചെയ്ത പ്രേമത്തിന് ശേഷം ഇതുവരെ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്തു ഒരു ചിത്രം റിലീസ് ചെയ്തിട്ടില്ല. അതിനിടക്ക് അരുൺ വിജയ്‌യെ നായകനാക്കി ഒരു തമിഴ് ചിത്രമൊക്കെ പ്ലാൻ ചെയ്തെങ്കിലും അത് നടക്കാതെ പോയി. പിന്നീട് കാളിദാസ് ജയറാമിനെ നായകനാക്കി പാട്ട് എന്നൊരു ചിത്രം പ്ലാൻ ചെയ്തെങ്കിലും, കാളിദാസ് അതിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് ഫഹദ് ഫാസിലിനെ നായകനാക്കി അൽഫോൻസ് പുത്രൻ ആ ചിത്രം പ്രഖ്യാപിച്ചു. ലേഡി സൂപ്പർ സ്റ്റാർ നയൻ താര ആയിരുന്നു പാട്ടിലെ നായിക. അൽഫോൻസ് പുത്രൻ തന്നെ സംഗീതവും ഒരുക്കാനിരുന്ന ആ ചിത്രം ഈ വർഷം ഷൂട്ട് ചെയ്യും എന്നാണ് തീരുമാനിച്ചിരുന്നത് എങ്കിലും കോവിഡ് രണ്ടാം തരംഗം മൂലം ഷൂട്ടിംഗ് മാറ്റി വെക്കുകയാണ് ഉണ്ടായതു. എന്നാൽ ഇപ്പോൾ പിങ്ക് വില്ല എന്ന മീഡിയ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, പാട്ട് എന്ന ചിത്രം അടുത്ത വർഷത്തേക്ക് മാറ്റി വെച്ച അൽഫോൻസ് പുത്രൻ, ഈ വർഷം മറ്റൊരു ചെറിയ ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.
യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആയിരിക്കും ആ ചിത്രത്തിലെ നായകൻ എന്നും റിപ്പോർട്ടുകൾ പറയുന്നു. പൃഥ്വിരാജ് സുകുമാരനുമായി കഴിഞ്ഞ രണ്ടു മാസമായി അൽഫോൻസ് ചർച്ച നടത്തുന്നുണ്ടെന്നും അധികം വൈകാതെ ഒരു പ്രഖ്യാപനം ഉണ്ടാകുമെന്നും വാർത്തകൾ പറയുന്നു. ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ ഒന്നും തന്നെ ഇപ്പോൾ ലഭ്യമല്ല. മോഹൻലാൽ നായകനായ ബ്രോ ഡാഡി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് അതിനു ശേഷം മോഹൻലാൽ സംവിധാനം ചെയ്യുന്ന ബാരോസിൽ അഭിനയിക്കും. ഷാജി കൈലാസ് ഒരുക്കുന്ന കടുവ, രതീഷ് അമ്പാട്ട് ഒരുക്കുന്ന തീർപ്പു എന്നിവയാണ് പൃഥ്വിരാജ് സുകുമാരന് അതിനു ശേഷം തീർക്കാൻ ഉള്ള ചിത്രങ്ങൾ.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.