[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കാവൽ തിയേറ്ററിൽ വന്നാലേ നന്നാകൂ, ഒറ്റക്കൊമ്പൻ മദം പിടിപ്പിക്കും; മനസ്സ് തുറന്നു സുരേഷ് ഗോപി..!

മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി, ഒരുപിടി മാസ്സ് ചിത്രങ്ങളുമായി വമ്പൻ ബ്ലോക് ഓഫീസ് വേട്ടക്കാണ് തയ്യാറെടുക്കുന്നത്. കാവൽ, ഒറ്റക്കൊമ്പൻ, പാപ്പൻ തുടങ്ങിയ ചിത്രങ്ങൾ ആണ് ഇനി യഥാക്രമം പ്രദർശനത്തിനെത്തും എന്ന് കരുതുന്ന സുരേഷ് ഗോപി ചിത്രങ്ങൾ. അതിൽ എല്ലാ ജോലികളും പൂർത്തിയായ കാവൽ എന്ന നിതിൻ രഞ്ജി പണിക്കർ ചിത്രമാകും ആദ്യം എത്തുക. കോവിഡ് പ്രതിസന്ധി മൂലം തീയേറ്ററുകൾ അടഞ്ഞു കിടക്കുന്നതിനാൽ എന്നാണ് ചിത്രം എത്തുക എന്നതിനെ കുറിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട് എങ്കിലും ഈ ചിത്രം ഒടിടി റിലീസിന് ശ്രമിക്കാതെ തീയ്യേറ്ററുകളിൽ തന്നെ റിലീസ് ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നതെന്ന് നിർമ്മാതാവ് ജോബി ജോർജ് പറഞ്ഞിരുന്നു. ഇപ്പോഴിതാ കാവൽ. ഒറ്റക്കൊമ്പൻ എന്നീ ചിത്രങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് സുരേഷ് ഗോപി. കാവൽ തിയേറ്ററിൽ റിലീസ് ചെയ്യേണ്ട സിനിമയാണ് എന്നും ആ ചിത്രം തിയേറ്ററിൽ വന്നാലേ നന്നാകൂ എന്നാണ് കഴിഞ്ഞ ദിവസം ഇറങ്ങിയ ട്രെയ്‌ലർ കണ്ടപ്പോൾ തോന്നിയത് എന്നും സുരേഷ് ഗോപി പറയുന്നു.

കാവൽ എല്ലാം ചേർന്ന ഒരു അവിയൽ ആണെങ്കിൽ ഒറ്റക്കൊമ്പൻ നല്ല മധുരമൂറുന്ന തേൻവരിക്ക ആയിരിക്കും എന്നും അൽപ്പം മദം പിടിപ്പിക്കുമായിരിക്കും എന്നും അദ്ദേഹം പറയുന്നു. കുറച്ചു ദിവസം മുൻപ് റിലീസ് ചെയ്ത കാവൽ ട്രൈലെർ മികച്ച പ്രതികരണം ആണ് നേടിയെടുത്തത്. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു പക്കാ ആക്ഷൻ മാസ്സ് ത്രില്ലർ ആയിരിക്കും കാവൽ എന്ന സൂചനയാണ് ട്രൈലെർ നമ്മുക്ക് നൽകുന്നത്. മുകളിൽ പറഞ്ഞ രണ്ടു ചിത്രങ്ങൾ കൂടാതെ സുരേഷ് ഗോപിക്ക് ഏറെ പ്രതീക്ഷ ഉള്ള ചിത്രമാണ് ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ. അതിൽ സുരേഷ് ഗോപിയോടൊപ്പം മകൻ ഗോകുൽ സുരേഷും അഭിനയിക്കുന്നുണ്ട്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

3 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

5 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.